Bizarre incident | ഇതൊക്കെ വച്ചോണ്ടിരുന്നാല്‍ പിന്നെങ്ങനെയാ? കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 22 കാരന്റെ ആമാശയത്തില്‍ നിന്നും കണ്ടെടുത്ത ലോഹവസ്തുക്കള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
ബിഹാര്‍: (KVARTHA) കഠിനമായ വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇരുപത്തിരണ്ട് കാരന്റെ ആമാശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒന്നല്ല, ഒരുകൂട്ടം ലോഹവസ്തുക്കള്‍. താക്കോല്‍ വളയം, ചെറിയ കത്തി, നെയില്‍ കട്ടര്‍ തുടങ്ങിയ വസ്തുക്കളാണ് നീക്കം ചെയ്തത്. ബിഹാറിലെ ചമ്പാരണ്‍ ജില്ലയിലാണ് സംഭവം.
ഞായറാഴ്ച ശസ്ത്രക്രിയ നടത്തിയ യുവാവ് സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വയറുവേദന കൊണ്ട് പുളഞ്ഞ യുവാവിനെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എക്സ്-റേ പരിശോധനയിലാണ് യുവാവിന്റെ വയറ്റില്‍ ലോഹവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും യുവാവ് മാനസികരോഗചികിത്സയ്ക്ക് വിധേയനായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അമിത് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച ശസ്ത്രക്രിയ നടത്തി.
താക്കോല്‍ വളയമാണ് ആദ്യം യുവാവിന്റെ ആമാശയത്തില്‍ നിന്ന് നീക്കിയത്. തുടര്‍ന്ന് രണ്ട് താക്കോല്‍, നാലിഞ്ച് നീളമുള്ള കത്തി, രണ്ട് നെയില്‍ കട്ടറുകള്‍ എന്നിവ നീക്കം ചെയ്തു. അടുത്തകാലത്താണ് ലേഹവസ്തുക്കള്‍ അകത്താക്കുന്ന സ്വഭാവം ആരംഭിച്ചതെന്ന് യുവാവ് പറഞ്ഞതായി ഡോക്ടര്‍ പറഞ്ഞു. സുഖം പ്രാപിച്ചുവരുന്ന യുവാവ് എത്രയും പെട്ടെന്ന് തന്നെ ആശുപത്രിവിടും.
#bizarre #india #health #surgery #metal #mentalhealth