വിവാഹത്തിനായി രത്‌നങ്ങളും പണവും മോഷ്ടിച്ച യുവാവിനെ വിവാഹ പന്തലില്‍ വെച്ച് അറസ്റ്റ് ചെയ്തു
Mar 25, 2014, 16:06 IST
ADVERTISEMENT
പാറ്റ്‌ന: (kvartha.com 25.03.2014) വിവാഹ ചിലവിനുള്ള പണത്തിനായി ട്രെയിനില്‍ നിന്നും 14 ലക്ഷം രൂപയുടെ രത്‌നങ്ങളും 10,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹവേദിയില്‍ വെച്ച് വധുവിനും ബന്ധുക്കള്‍ക്കും മുന്നില്‍ വെച്ചാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബിഹാറിലെ സീതാമാര്‍ഹിയിലാണ് സംഭവം. 2014 ജനുവരി 28ന് സൂരത്തില്‍ വെച്ച് സെക്കന്തരാബാദ് രാജ്‌ക്കോട്ട് ട്രെയിനില്‍ നിന്നാണ് യുവാവ് കവര്‍ച്ച നടത്തിയത്.
മോഷ്ടിച്ച തുക കൊണ്ട് യുവാവ് വീട്ടില്‍ റഫ്രിജറേറ്റര്‍, സോഫ കം ബെഡ്, ടിവി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുകയും ചെയ്തു. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന നിര്‍മല ബഹുമതി സിംഗ് എന്ന ഹൈദരാബാദ് സ്വദേശിനിയുടെ 14 ലക്ഷത്തിന്റെ രത്‌നങ്ങളാണ് യുവാവ് മോഷ്ടിച്ചത്.
പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മല മഹാരാഷ്ട്രാ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുമാസമായി പോലീസ് പരാതിയെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് കള്ളനെ കല്യാണ പന്തലില്‍ വെച്ച് അറസ്റ്റ് ചെയതത്.
മോഷ്ടിച്ച രത്‌നങ്ങള്‍ സൂക്ഷിച്ചിരുന്ന നിര്‍മലയുടെ ബാഗിലുണ്ടായിരുന്ന
മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കുടുക്കാന്‍ പോലീസിന് കഴിഞ്ഞത്. യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
വിവാഹവേദിയില്‍ വെച്ച് വധുവിനും ബന്ധുക്കള്‍ക്കും മുന്നില്‍ വെച്ചാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബിഹാറിലെ സീതാമാര്‍ഹിയിലാണ് സംഭവം. 2014 ജനുവരി 28ന് സൂരത്തില്‍ വെച്ച് സെക്കന്തരാബാദ് രാജ്‌ക്കോട്ട് ട്രെയിനില്‍ നിന്നാണ് യുവാവ് കവര്‍ച്ച നടത്തിയത്.
മോഷ്ടിച്ച തുക കൊണ്ട് യുവാവ് വീട്ടില്‍ റഫ്രിജറേറ്റര്‍, സോഫ കം ബെഡ്, ടിവി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുകയും ചെയ്തു. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന നിര്‍മല ബഹുമതി സിംഗ് എന്ന ഹൈദരാബാദ് സ്വദേശിനിയുടെ 14 ലക്ഷത്തിന്റെ രത്‌നങ്ങളാണ് യുവാവ് മോഷ്ടിച്ചത്.

മോഷ്ടിച്ച രത്‌നങ്ങള്‍ സൂക്ഷിച്ചിരുന്ന നിര്‍മലയുടെ ബാഗിലുണ്ടായിരുന്ന
മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കുടുക്കാന്‍ പോലീസിന് കഴിഞ്ഞത്. യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
Keywords: Man steals diamonds Rs 10,000 cash from a train to shop for his wedding, Maharashtra, Police, investigation-report, Arrest, Youth, Bride, Train, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.