Punishment | 'പ്രണയഗാനം പാടി പിന്നാലെ നടന്ന് സ്ഥിരം ശല്യപ്പെടുത്തി'; പ്രായവ്യത്യാസം നോക്കാതെ അയല്‍ക്കാരിയായ 16 കാരിയെ ഉപദ്രവിച്ചെന്ന കേസില്‍ 43കാരന് ജയില്‍ ശിക്ഷ
Jan 15, 2023, 09:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) പ്രണയഗാനം പാടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്നാലെ നടന്ന് സ്ഥിരം ശല്യപ്പെടുത്തിയെന്ന പരാതിയില്‍ അയല്‍വാസിയായ 43കാരന് ജയില്‍ ശിക്ഷ. ഇഷ്ടമല്ലെന്ന് 16 കാരി അറിയിച്ചിട്ടും ഇയാള്‍ ശല്യം ചെയ്യുന്നത് തുടരുകയും പരാതി നല്കാന് അമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 2017 മാര്ച് 12 ന് ഉച്ചയ്ക്ക് 2 മണിയോടെ 16 കാരിയും 43 കാരനും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ തല്ലുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. അമ്മയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാനായി അമ്മായിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പാട്ട് പാടി പിന്തുടരുകയായിരുന്നു.
എന്തിനാണ് തന്നെ പിന്തുടരുന്നതെന്ന് പെണ്‍കുട്ടി പ്രതിയോട് ചോദിച്ചു. തുടര്‍ന്ന് ബഹളമായതോടെ ശബ്ദം കേട്ട് അമ്മയും അമ്മായിയും ഓടി വന്നു. പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് പെണ്‍കുട്ടിയുടെ അമ്മ നിര്‍ദേശിച്ചപ്പോള്‍ പ്രതി തടയാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തിന് മുമ്പ് തന്നെ അയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും അവളെ നോക്കി പാട്ടുകള്‍ പതിവായി പാടുകയും ചെയ്യുമായിരുന്നു. 'ചെഹ്റ തേരാ നൂറാനി ഹേ' (നിങ്ങളുടെ മുഖം തിളങ്ങുന്നു) എന്ന ഗാനം ആലപിച്ചാണ് ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിയെ ശല്യം ചെയ്തത്.
അയല്‍വാസിയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടുപോലുമില്ലെന്ന് പ്രതിക്ക് അറിയാമായിരുന്നു. കുടുംബ ജീവിതം നയിക്കുന്ന ആളാണ് പ്രതി. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം നോക്കുമ്പോള്‍ പ്രതിയുടെ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും പ്രത്യേക പോക്സോ കോടതി ജഡ്ജി പ്രിയ ബങ്കാര്‍ പറഞ്ഞു. കേസിലെ സാക്ഷികള്‍ മൊഴിമാറ്റിയെങ്കിലും പ്രതിക്ക് ശിക്ഷ ലഭിച്ചു. മൊഴിമാറ്റിയ സാക്ഷികളില്‍ പെണ്‍കുട്ടിയും അമ്മയും ഉള്‍പെടുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ക്ക് കോടതി വിധിച്ചത്.
Keywords: News,National,India,Mumbai,Prison,Punishment,Complaint,Assault,Minor girls,Police,Local-News,Court,Case, Man sentenced to 3-year RI for aasaulting minor girl with songs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

