മുന്‍ ഭാര്യയ്ക്ക് ജീവനാംശമായി നല്‍കിയത് നിരോധിച്ച നോട്ടുകള്‍; പാവം ഭര്‍ത്താവ് ജയിലില്‍
Nov 17, 2016, 17:20 IST
കൊല്‍ക്കത്ത: (www.kvartha.com 17.11.2016) മുന്‍ ഭാര്യയ്ക്ക് ജീവനാംശമായി നിരോധിച്ച നോട്ടുകള്‍ നല്‍കിയ എഴുപതുകാരന്‍ ജയിലില്‍. 70 കാരനായ ബിജോയ് സീല്‍ എന്ന കൊല്‍ക്കത്ത സ്വദേശിയാണ് ജയിലില്‍ കഴിയുന്നത്.
മുന്‍ ഭാര്യയ്ക്ക് മാസം എണ്ണായിരം രൂപയാണ് ജീവനാംശമായി നല്‍കാന്‍ കോടതി വിധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇയാള്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കിയിരുന്നില്ല. നവംബറോടെ സീല്‍ യുവതിക്ക് നല്‍കേണ്ട തുക 2.25 ലക്ഷം രൂപയായി ഉയരുകയും ചെയ്തു.
ഇതോടെ ഭാര്യ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സീലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. പോലീസ് സീലിനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ സഹോദരന്‍ രണ്ടു ലക്ഷത്തോളം രൂപ ലോണെടുത്തും മറ്റും സംഘടിപ്പിച്ച് തുകയുമായി
കോടതിയില്‍ എത്തി.
ഇതോടെ ഭാര്യ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സീലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. പോലീസ് സീലിനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ സഹോദരന്‍ രണ്ടു ലക്ഷത്തോളം രൂപ ലോണെടുത്തും മറ്റും സംഘടിപ്പിച്ച് തുകയുമായി
എന്നാല്‍ കോടതിയില്‍ നല്‍കിയതെല്ലാം നിരോധിച്ച 500, 1000 രൂപാ നോട്ടുകളായിരുന്നു. ഈ തുക സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. മാത്രമല്ല പുതിയ 500, 1000 രൂപയുടെ നോട്ടുകളല്ലാതെ മറ്റൊരു നോട്ടുകളും ചെക്ക് ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവയും സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു സീലിന്റെ മുന്‍ ഭാര്യയും.
Also Read:
വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി, ഭീതിയോടെ രക്ഷിതാക്കള്‍
Keywords: Man Sent To Jail By Family Court In Demonetisation Fallout, Kolkata, Brother, Complaint, Arrest, Police, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.