അത്ഭുതമനുഷ്യൻ: 180 ഡിഗ്രി വരെ തല പിന്നിലേയ്ക്ക് തിരിക്കാൻ കഴിവുള്ള യുവാവിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 08.06.2021) 180 ഡിഗ്രി വരെ തല പിന്നിലേയ്ക്ക് തിരിക്കാൻ കഴിവുള്ള ഒരു അത്ഭുത യുവാവിന്‍റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർചാ വിഷയം.

അത്ഭുതമനുഷ്യൻ: 180 ഡിഗ്രി വരെ തല പിന്നിലേയ്ക്ക് തിരിക്കാൻ കഴിവുള്ള യുവാവിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

വിഡിയോയില്‍ ചുവപ് ടീഷർടും കറുപ് ഷോട്സും ധരിച്ച യുവാവ് വലതു കൈകൊണ്ട് തലയുടെ പിൻഭാഗവും ഇടത് കൈകൊണ്ട് തന്റെ താടി ഭാഗവും പിടിച്ച് തല പുറകിലേയ്ക്ക് തിരിക്കുന്നത് കാണാം. 180 ഡിഗ്രിയോളം തിരിച്ച ശേഷം കൈകൾ വിടുന്നതും തല പഴപടിയാവുന്നതും വിഡിയോയില്‍ വ്യക്തമാണ്.

വിഡിയോ ഇതിനോടകം മുപ്പത് ലക്ഷത്തോളം ആളുകളാണ് കണ്ടത്. വിഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. 'മനോഹരം', 'ഇയാൾ മൂങ്ങയാണോ', 'കുട്ടികള്‍ ഇത് അനുകരിക്കരുത്'... ഇങ്ങനെയൊക്കെയാണ് ആളുകളുടെ കമന്‍റുകള്‍.


Keywords:  News, New Delhi, National, India, Social Media, Viral, YouTube, Man rotates his head 180 degrees in viral video, netizens wonder how he discovered this talent - WATCH.
Aster_MIMS < !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia