Arrested | ബാങ്കിൽ നിന്ന് 12 കോടി തട്ടിയെടുത്തു; രൂപം മാറ്റി ഒളിച്ച് നടന്നു; മാസങ്ങൾക്ക് ശേഷം പിടിയിൽ
Oct 6, 2022, 10:07 IST
മുംബൈ: (www.kvartha.com) താനെയിലെ മൻപാഡ ഏരിയയിലെ ഐസിഐസിഐ ബാങ്കിൽ നിന്ന് 12 കോടി രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ രണ്ടര മാസത്തിന് ശേഷം പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുഖ്യപ്രതി അൽത്വാഫ് ഷെയ്ഖ് (43) എന്നയാളിൽ നിന്ന് ഏകദേശം ഒമ്പത് കോടി രൂപയും പൊലീസ് കണ്ടെടുത്തു.
അൽത്വാഫ് അറസ്റ്റിലായതോടെ ഇയാളുടെ സഹോദരി നീലോഫർ ഉൾപ്പെടെ അഞ്ച് പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ജൂലൈ 12നാണ് മോഷണം നടന്നത്.
'അൽത്വാഫ്, ഐസിഐസിഐ ബാങ്കിൽ കസ്റ്റോഡിയനായി ജോലി ചെയ്തു വരികയായിരുന്നു. കസ്റ്റോഡിയൻ എന്ന നിലയിൽ, ബാങ്കിന്റെ ലോകർ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു. ഇയാൾ ഒരുവർഷക്കാലം കവർച ആസൂത്രണം ചെയ്യുകയും, സിസ്റ്റത്തിലെ പഴുതുകൾ പഠിക്കുകയും, മോഷണത്തിനായി ഉപകരണങ്ങൾ ശേഖരിക്കുകയും ചെയ്തു.
എസിയുടെ ദ്വാരം വലുതാക്കി പണം അതിലൂടെ കടത്തിവിടുകയും സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടുകയും ചെയ്‌താണു അൽത്വാഫ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അലാറം സംവിധാനം നിർജ്ജീവമാക്കുകയും ചെയ്തു. ഡിവിആറും സെക്യൂരിറ്റി പണവും നഷ്ടപ്പെട്ടതായി ബാങ്ക് മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിന് ശേഷം അൽത്വാഫ് രക്ഷപ്പെട്ടു. ഇയാൾ തന്റെ രൂപം മാറ്റി, തന്റെ വ്യക്തിത്വം മറയ്ക്കാൻ പർദ ഉപയോഗിക്കും. ഇയാളുടെ നീക്കങ്ങൾ അറിഞ്ഞ അൽത്വാഫിന്റെ സഹോദരി നീലോഫർ കുറച്ച് പണം വീട്ടിൽ ഒളിപ്പിച്ചു. കേസിൽ കൂട്ടുപ്രതിയായി കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്', പൊലീസ് പറഞ്ഞു

Keywords: Man Robs 12 Crores From Bank, Gets New Look, Caught In Pune Months Later, National,Mumbai,News,Top-Headlines,Latest-News, man, Robbery, Bank, Cash, Arrested,Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.