കൊറോണ ബാധിതന്‍ അമ്മയുടെ മരണാനന്തര ചടങ്ങില്‍ 1500 ആളുകള്‍ക്ക് സദ്യ നല്‍കി; കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മധ്യപ്രദേശിലെ ഗ്രാമം പുതിയ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച് അടച്ചു

 


ഭോപ്പാല്‍: (www.kvartha.com 04.04.2020) കൊറോണ ബാധിതന്‍ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയും നിരവധി പേര്‍ക്ക് സദ്യ നല്‍കുകയും ചെയ്തതോടെ മധ്യപ്രദേശിലെ ഗ്രാമം അടച്ചു. ദുബൈയില്‍ നിന്ന് മടങ്ങി എത്തിയ ഇയാള്‍ക്കും കുടുംബത്തിലെ മറ്റ് പതിനൊന്ന് പേര്‍ക്കും കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഗ്രാമം അടച്ചുപൂട്ടിയത്.

ആയിരത്തി അഞ്ഞൂറ് പേരാണ് ഇയാളുടെ അമ്മയുടെ ഓര്‍മക്കായി നടത്തിയ സദ്യയില്‍ പങ്കെടുത്തത്. സംസ്ഥാനത്തിലെ പുതിയ ഹോട്ട് സ്‌പോട്ടായി മൊറേന ഗ്രാമത്തെ പ്രഖ്യാപിക്കുകയും ചെയ്തു.

മാര്‍ച്ച് 17നാണ് ദുബൈ ഹോട്ടലില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവ് ഗ്രാമത്തില്‍ എത്തിയത്. മാര്‍ച്ച് 20 നായിരുന്നു അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. മാര്‍ച്ച് 25 ന് ഇയാള്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും നാല് ദിവസത്തിന് ശേഷം ഇയാള്‍ ചികിത്സ തേടുകയും ചെയ്തു. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇയാളുടെ ഭാര്യക്ക് വ്യാഴാഴ്ച കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

കൊറോണ ബാധിതന്‍ അമ്മയുടെ മരണാനന്തര ചടങ്ങില്‍ 1500 ആളുകള്‍ക്ക് സദ്യ നല്‍കി; കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മധ്യപ്രദേശിലെ ഗ്രാമം പുതിയ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച് അടച്ചു

ദുബൈയില്‍ നിന്ന് എത്തിയ ഇയാള്‍ക്കും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇവരുടെ അടുത്ത ബന്ധുക്കളായ 23 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ പത്തെണ്ണവും പോസിറ്റീവ് ആയിരുന്നു. ഇപ്പോള്‍ എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ നെഗറ്റീവ് ഫലം ലഭിച്ച ബാക്കിയുള്ളവര്‍ സെല്‍ഫ് ഐസോലേഷനില്‍ സ്വന്തം വീടുകളില്‍ കഴിയുകയാണെന്ന് മൊറോന ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയി. മധ്യപ്രദേശില്‍ ഇതുവരെ 154 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

Keywords:  News, National, India, Madya Pradesh, Bopal, corona, Funeral, Man Returned from Dubai Tested Corona Positive Morena Village Closed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia