ലൈംഗിക വേഴ്ചയ്ക്ക് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
Feb 19, 2015, 11:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 19/02/2015) ലൈംഗിക വേഴ്ചയ്ക്ക് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ഐസിഎഫിലെ റെയില്‍വേ കോളനിയില്‍ കഴിഞ്ഞദിവസമാണ് സംഭവം . അക്രമത്തില്‍ സാരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തയ്യാല്‍ക്കാരനായ കുപ്പറാവു (40) എന്നയാളാണ് ഭാര്യ ജയലക്ഷ്മി (38)യുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചത്. മദ്യപാനിയായ കുപ്പറാവു മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണ് . സംഭവ ദിവസം മദ്യപിച്ചെത്തിയ കുപ്പറാവു ജയലക്ഷ്മിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ അതിനു തയ്യാറാകാത്ത ജയലക്ഷ്മി ഭര്‍ത്താവുമായി കലഹിച്ചു.
ഒടുവില്‍ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ ജയലക്ഷ്മി കുപ്പറാവുവിനെ മര്‍ദിയ്ക്കുകയും വീടിന്പുറത്താക്കുകയും ചെയ്തു . പിന്നീട് ഉറങ്ങാന്‍ കിടന്ന ജയലക്ഷ്മിയെ കുപ്പറാവു വിളിച്ചുണര്‍ത്തി വീണ്ടും ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചു .
എന്നാല്‍ ജയലക്ഷ്മി കുപ്പറാവുവിനെ അവഗണിച്ചതോടെ ബാത്ത് റൂമില്‍ സൂക്ഷിച്ചിരുന്ന ആസിഡെടുത്ത് കുപ്പറാവു ഭാര്യയുടെ മുഖത്തൊഴിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ അഞ്ചുകുട്ടികളുടെ മാതാവായ ജയലക്ഷ്മി തയ്യാറായില്ല.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
Keywords: Man pours acid on wife for refusing to have sex, Chennai, Hospital, Treatment, Injured, Complaint, Mother, Children, National.
തയ്യാല്‍ക്കാരനായ കുപ്പറാവു (40) എന്നയാളാണ് ഭാര്യ ജയലക്ഷ്മി (38)യുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചത്. മദ്യപാനിയായ കുപ്പറാവു മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണ് . സംഭവ ദിവസം മദ്യപിച്ചെത്തിയ കുപ്പറാവു ജയലക്ഷ്മിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ അതിനു തയ്യാറാകാത്ത ജയലക്ഷ്മി ഭര്‍ത്താവുമായി കലഹിച്ചു.

എന്നാല്‍ ജയലക്ഷ്മി കുപ്പറാവുവിനെ അവഗണിച്ചതോടെ ബാത്ത് റൂമില്‍ സൂക്ഷിച്ചിരുന്ന ആസിഡെടുത്ത് കുപ്പറാവു ഭാര്യയുടെ മുഖത്തൊഴിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ അഞ്ചുകുട്ടികളുടെ മാതാവായ ജയലക്ഷ്മി തയ്യാറായില്ല.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
Keywords: Man pours acid on wife for refusing to have sex, Chennai, Hospital, Treatment, Injured, Complaint, Mother, Children, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.