ത്രീ സ്റ്റാര്‍ ഹോടെലില്‍ ഒന്നല്ല, 2 മുറിയെടുത്ത് 8 മാസം താമസം; ബില്‍ തുക 25 ലക്ഷം; പണം ചോദിച്ചപ്പോള്‍ ബാത്‌റൂമിലെ ജനല്‍ വഴി വിദഗ്ദമായി മുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 03.09.2021) ത്രീ സ്റ്റാര്‍ ഹോടെലില്‍ ഒന്നല്ല, രണ്ട് മുറിയെടുത്ത് കഴിഞ്ഞ എട്ടു മാസമായി താമസം. എട്ടുമാസത്തെ ബില്‍ തുക 25 ലക്ഷവും. പണം ചോദിച്ചപ്പോള്‍ ബാത്‌റൂമിലെ ജനല്‍ വഴി വിദഗ്ദമായി മുങ്ങി മുംബൈ സ്വദേശി. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. സംഭവത്തില്‍ മുംബൈ സ്വദേശിയായ 43കാരന്‍ മുരളി കാമത്തിനെതിരെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹോടെല്‍ ഉടമകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്‍ഡ്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്.
Aster mims 04/11/2022

ത്രീ സ്റ്റാര്‍ ഹോടെലില്‍ ഒന്നല്ല, 2 മുറിയെടുത്ത് 8 മാസം താമസം; ബില്‍ തുക 25 ലക്ഷം; പണം ചോദിച്ചപ്പോള്‍ ബാത്‌റൂമിലെ ജനല്‍ വഴി വിദഗ്ദമായി മുങ്ങി

അന്ധേരി സ്വദേശിയായ പ്രതി 2020 നവംബര്‍ 23 ന് ആണ് ഖാര്‍ഘര്‍ പ്രദേശത്തെ 'ഹോടെല്‍ ത്രീസ്റ്റാറി'ല്‍ മുറിയെടുത്തത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പരിചയപ്പെടുത്തിയാണ് ഹോടെലില്‍ എത്തിയത്. 12കാരനായ മകനും ഒപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് രണ്ട് മുറി ആവശ്യപ്പെട്ടു. ഒരു മുറി ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും മറ്റൊന്ന് വ്യക്തിപരമായ കാര്യങ്ങള്‍ക്കും വേണമെന്ന് പറഞ്ഞു. പണം മാസാവസാനം തരാമെന്ന് ഉറപ്പുനല്‍കുകയും പകരം പാസ്പോര്‍ട് സമര്‍പിക്കുകയും ചെയ്തു. എന്നാല്‍ 2021 ജൂലൈ ആയിട്ടും ഇയാള്‍ പണമൊന്നും നല്‍കിയില്ലെന്ന് ഹോടെല്‍ ഉടമകള്‍ പറയുന്നു.


ജൂലൈ 17 ന് മുറിയില്‍ ലാപ്ടോപും മൊബൈല്‍ ഫോണും ഉപേക്ഷിച്ച് ടോയ്ലെറ്റിന്റെ ജനാല വഴി മുരളി കാമത്തും മകനും രക്ഷപ്പെട്ട വിവരം ഹോടെലുകാര്‍ മനസിലാക്കി. ഉടന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Keywords:  Man occupies 2 rooms in hotel for 8 months, escapes through bathroom window without paying Rs 25 lakh bill, Mumbai, News, Hotel, Complaint, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia