Accident | കനത്ത മഴയില്‍ തിരക്കേറിയ റോഡിന് നടുവില്‍ കസേരയിട്ടിരുന്ന യുവാവിന്റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ 

 
Man miraculously escapes after being hit by a truck while sitting on a road

Photo Credit: X / 𝙎𝙥𝙚𝙘𝙩𝙧𝙪𝙢

ഇടിയുടെ ആഘാതത്തില്‍ യുവാവ് കസേരയില്‍നിന്ന് തെറിച്ചു റോഡിലേക്കു വീഴുന്നതും ട്രക്ക് നിര്‍ത്താതെ പോകുന്നതും കണ്ടുനിന്നവരില്‍ ഞെട്ടല്‍ ഉണ്ടാക്കി

ലക്‌നൗ: (KVARTHA) കനത്ത മഴയില്‍ റോഡിന് നടുവില്‍ കസേരയിട്ടിരുന്ന യുവാവിന്റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി. ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തിരക്കേറിയ റോഡിനു നടുവില്‍ യുവാവ് കസേര ഇട്ടിരിക്കുന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കൈകാണിക്കുന്നതും പിന്നീട് ട്രക്ക് ഇടിച്ചുകയറുന്നതുമായ രംഗങ്ങള്‍ പുറത്തുവന്ന വീഡിയോയില്‍ കാണാം. 


17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കറുത്ത നിറത്തിലുള്ള ഷോര്‍ട്‌സ് ധരിച്ച യുവാവ് കസേരയില്‍ ഇരിക്കുന്നത് കാണാം. റോഡിലുള്ള ആ ഇരിപ്പ്  ഒരുപാടു നേരമായി യുവാവ് തുടരുന്നുണ്ടെങ്കിലും മാറി ഇരിക്കാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 


യുവാവ് ഇരുന്നതിന് സമീപത്ത് പൊലീസ് ചെക്‌പോസ്റ്റ് ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടുറോഡില്‍ കനത്ത മഴയില്‍ കസേര ഇട്ടിരിക്കുന്നത് കണ്ട് വഴിയാത്രക്കാര്‍ പരിഹസിക്കുന്നുണ്ടെങ്കിലും യുവാവ് അത് കാര്യമാക്കാതെ ഇരുത്തം തുടരുകയായിരുന്നു. പെട്ടെന്നാണു പുറകില്‍നിന്നൊരു ട്രക്ക് വന്ന് യുവാവിന്റെ കസേരയുടെ വശത്ത് ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ കസേരയില്‍നിന്ന് തെറിച്ചു യുവാവ് റോഡിലേക്കു വീഴുന്നതും ട്രക്ക് നിര്‍ത്താതെ പോകുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 

എന്നാല്‍ അപകടത്തില്‍ യുവാവിനു പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാണ്. കനത്ത മഴയത്ത് യുവാവ് റോഡിലിരുന്നത് എന്തിനാണെന്നും വ്യക്തമല്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോട് വാലി നഗര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. യുവാവ് മനോവൈകല്യമുള്ളയാളാണെന്നും ഇദ്ദേഹത്തെ വീട്ടുകാരെ ഏല്‍പ്പിച്ചെന്നും പൊലീസ് അറിയിച്ചു. യുവാവിനെ ഇടച്ചശേഷം നിര്‍ത്താതെ പോയ ട്രക്ക് കണ്ടെത്തിയെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സ്റ്റേഷന്‍ അധികൃതര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.

 #roadaccident #viralvideo #india #uttarpradesh #truckaccident #safetyfirst
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia