സംശയം: ഭാര്യയെയും യുവാവിനെയും വെട്ടിക്കൊന്ന് ടാക്‌സി ഡ്രൈവര്‍ മുങ്ങി
Nov 16, 2014, 11:25 IST
ന്യൂഡല്‍ഹി:(www.kvartha.com 16.11.2014) അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച് ടാക്‌സി ഡ്രൈവര്‍ ഭാര്യയെയും ഭൂവുടമയുടെ മരുമകനെയും വെട്ടിക്കൊന്നു. ഡല്‍ഹി ഗോകല്‍പുരിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
ടാക്‌സി ഡ്രൈവറായ അരുണ്‍ ചൗഹാനാണ് ഭാര്യ കവിത(35)യെയും അവരുടെ ജാരനാണെന്ന് ആരോപിച്ച് ആകാശ് എന്ന യുവാവിനെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ചൗഹാന്‍ സ്ഥലം വിടുകയായിരുന്നു.
ഗോകല്‍പുരിയിലെ ഭൂവുടമയായ സ്ത്രീയുടെ മരുമകനാണ് കൊല്ലപ്പെട്ട ആകാശ്. കവിതയെ കൊലപ്പെടുത്തിയതിനു ശേഷം ആകാശിന്റെ താമസസ്ഥലത്തെത്തിയ ചൗഹാന്‍, ആകാശിനെ തുരുതുരാ കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. പത്തോളം കുത്തേറ്റ ആകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കവിത സംഭവസ്ഥലത്ത് വെച്ചു തന്നെയാണ് മരിച്ചത്.
ഗോകല്‍പ്പൂരിലെ വാടകവീട്ടില്‍ രണ്ട് മക്കളുമായി കുറച്ച് മാസങ്ങള്‍ക്കുമുമ്പ് താമസമാരംഭിച്ച ചൗഹാനും ഭാര്യയും തമ്മില്‍ നിരന്തരം കലഹിക്കുമായിരുന്നു. വെള്ളിയാഴ്ചയും ഇവര്‍ തമ്മില്‍ കലഹമുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇവരുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് തന്നെയായിരുന്നു ആകാശും താമസിച്ചിരുന്നത്.
അടുത്തിടെയാണ് ഡല്‍ഹി ഹെഡ് കോണ്‍സ്റ്റബിളായി ആകാശ് തെരെഞ്ഞെടുക്കപ്പെട്ടത്.
പിന്റു, കുശി എന്നിവര്‍ ചൗഹാന്‍- കവിത ദമ്പതികളുടെ മക്കളാണ്.
SUMMARY: A 38-year-old taxi driver smothered his wife to death in his home and stabbed his landlady's nephew in the same locality suspecting a love affair between them, police said Saturday. The accused is on run.

Keywords: Man kills wife, landlady's nephew, Suspected love affair, Gokalpuri, IANS, Delhi Police, Arun Chauhan, stabbed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.