SWISS-TOWER 24/07/2023

യുവാവ് ഭാര്യയേയും പിഞ്ചുകുഞ്ഞുങ്ങളേയും കൊന്ന് പെട്ടിയിലാക്കി അഗ്‌നിക്കിരയാക്കി

 


ADVERTISEMENT

യുവാവ് ഭാര്യയേയും പിഞ്ചുകുഞ്ഞുങ്ങളേയും കൊന്ന് പെട്ടിയിലാക്കി അഗ്‌നിക്കിരയാക്കി
സിര്‍സ(ഹരിയാന): യുവാവ് ഭാര്യയേയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയും കൊന്ന് പെട്ടിയിലാക്കി അഗ്‌നിക്കിരയാക്കി. അമര്‍ജീത് കൗര്‍, ആറ് മാസം പ്രായമായ സഹജ്പാല്‍, 18 മാസം പ്രായമായ നവദീപ് എന്നിവരെ കൊലപ്പെടുത്തിയ ശേഷം മരത്തിന്റെ പെട്ടിയിലടച്ച് അഗ്‌നിക്കിരയാക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ മാല്‍കിത് എന്ന യുവാവിനുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മാല്‍ക്കിത്തിന്റെ പരസ്ത്രീ ബന്ധത്തിന് അമര്‍ജീത് കൗര്‍ തടസം നിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിനുള്ളില്‍ നിന്നും പുക ഉയര്‍ന്നത് ശ്രദ്ധയില്‌പെട്ടതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ കത്തിക്കരിഞ്ഞ പെട്ടിക്കുള്ളില്‍ നിന്നും കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മാല്‍ക്കിത്തിന്റെ കാമുകിയടക്കം നാലുപേരെ പോലീസ് തിരയുന്നുണ്ട്.
Keywords: National, Obituary, Murder, Wife, Two children, Set fire, Husband, H aryana
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia