Killed | 'പ്രണയ ബന്ധത്തിന്റെ പേരിൽ കൗമാരക്കാരിയായ മകളെ പിതാവ് കൊലപ്പെടുത്തി'; സോഷ്യൽ മീഡിയയിൽ കുറ്റസമ്മത വീഡിയോ പോസ്റ്റ് ചെയ്തു
Nov 5, 2022, 15:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വിശാഖപട്ടണം: (www.kvartha.com) പ്രണയത്തിന്റെ പേരിൽ മകളെ പിതാവ് കൊലപ്പെടുത്തുകയും ഇതിന് ശേഷം ഇയാൾ കുറ്റസമ്മത വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ലിഖിത ശ്രീ എന്ന 16കാരിയാണ് മരിച്ചത്. റെല്ലിവീഥിയിൽ ആംബുലൻസ് ഡ്രൈവറായ പെൺകുട്ടിയുടെ പിതാവ് വര പ്രസാദിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീടിന് സമീപം താമസിക്കുന്ന ആൺകുട്ടിയുമായി മകൾക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വര പ്രസാദ് വീഡിയോയിൽ പറയുന്നു. 'എന്റെ മൂത്ത മകൾ കാമുകനൊപ്പം ഒളിച്ചോടിക്കഴിഞ്ഞു. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ ഇളയ മകൾക്കും ഒരു ബന്ധമുണ്ട്. അവൾ എന്ത് ചോദിച്ചാലും ഞാൻ കൊടുത്തു. ഞാൻ അവളെ വളരെ സ്നേഹത്തോടെ വളർത്തി. ആൺകുട്ടിയോട് സംസാരിക്കരുതെന്ന് മകളോട് പറഞ്ഞെങ്കിലും അവൾ കേട്ടില്ല. ഇക്കാരണത്താൽ ഞാൻ അവളെ കൊന്നു', വീഡിയോയിൽ പറയുന്നത് കേൾക്കാം.
മൃതദേഹം പോസ്റ്റ്‌മോർടത്തിന് അയച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords: Man kills teenage over affair, 'confesses' on social media, National,News,Top-Headlines,Latest-News,Killed,Video,Social-Media,Police,Case, Vishakapatanam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

