പാമ്പുമായി യുവാവ് ആശുപത്രിയില്‍; ഇറങ്ങിയോടി ജീവനക്കാര്‍; ഭാര്യയുടെ ജീവന് രക്ഷിക്കാന്‍ യുവാവ് കാട്ടിയ സാഹസികത ഇങ്ങനെ
Jun 25, 2020, 19:23 IST
ADVERTISEMENT
ജയ്പൂര്‍: (www.kvartha.com 25/06/2020) ഭാര്യയെ കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയിലെത്തിയതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കിയാണ് കൊണ്ടവന്നത്. ഇതറിയാതെ ജീവനുളള പാമ്പാണെന്ന് കരുതി ആശുപത്രി ജീവനക്കാര്‍ മുറവിളി കൂട്ടുകയും ഇറങ്ങി ഓടുകയുമായിരുന്നു. പിന്നീട് കാര്യം അറിഞ്ഞതോടെയാണ് ജീവനക്കാര്‍ക്ക് ആശ്വാസമായത്.
ഉണ്ഡിത്താല് ഗ്രാമത്തിലെ അംബാലാലാണ് പാമ്പു കടിയേറ്റ ഭാര്യയൊടൊപ്പം ആശുപത്രിയില്‍ എത്തിയത്. കടിച്ച പാമ്പ് വിഷമുള്ളതാണോ എന്ന് അംബാലാലിന് തിരിച്ചറിയാന്‍ സാധിച്ചില്ല. അതിനാലാണ് പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കി ആശുപത്രിയില്‍ എത്തിയത്. ഭാര്യയ്ക്ക് പ്രഥമ ശ്രുശ്രൂഷ നല്കി ഉദയ്പൂര്‍ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയതായി അംബാലാല്‍ പറഞ്ഞു.
Keywords: Rajastan, India, National, News, Snake, Bite, hospital, Jaipur, Man kills snake after it bites wife, takes it to Udaipur hospital

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.