മദ്യലഹരിയില്‍ മധ്യവയസ്‌കന്‍ അമ്മയെ കൊന്ന് മൃതദേഹം കത്തിച്ചു

 


ബണ്ട്വാള്‍: മധ്യവയസ്‌കന്‍ 75 വയസുള്ള അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. ബണ്ട്വാള്‍ താലൂക്കില്‍ വിട്‌ല പാട്‌നൂര്‍ ഗ്രാമത്തിലെ ദൊംബയ്യ പൂജാരിയാണ് (51) മാതാവ് സങ്കമ്മയോട് ഈ ക്രൂരകൃത്യം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പണം സമ്പാദിക്കാത്ത മാതാവ് തനിക്ക് ഭാരമാണെന്ന് പറഞ്ഞ് ഇയാള്‍ പതിവായി വഴക്കടിച്ചിരുന്നതായി വിട്ട്‌ല പൊലീസ് പറഞ്ഞു.

മദ്യലഹരിയില്‍ മധ്യവയസ്‌കന്‍ അമ്മയെ കൊന്ന് മൃതദേഹം കത്തിച്ചു
Dombayya Poojary
ചൊവ്വാഴ്ച രാത്രി മദ്യപിച്ചത്തെിയ ദൊംബയ്യ പൂജാരി ഈ വിഷയത്തെ ചൊല്ലി വഴക്കുണ്ടാക്കുകയും സമീപത്ത് കിടന്നിരുന്ന മരകഷ്ണം ഉപയോഗിച്ച് വൃദ്ധയെ അടിച്ചുകൊല്ലുകയുമായിരുന്നു. വഴക്കിനെ തുടര്‍ന്ന് സമീപത്തെ വനപ്രദേശത്തേക്ക് പോയ ദൊംബയ്യയുടെ ഭാര്യ ലളിതയും രണ്ട് കുട്ടികളും ബുധനാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ മൃതദേഹത്തിന് തീകൊളുത്തിയപ്പോള്‍ ലളിത പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

SUMMARY: A man brutally killed his 75 year old mother in a drunken rage and tried to destroy evidence of the crime by burning the body. The incident took place at Vitla Padnur village in Bantwal taluk under jurisdiction of Vitla police station on Tuesday night and came to light on Wednesday. Dombayya Poojary (51) killed his mother Sankamma. According to the sources, he used to fight, abuse his mother physically and mentally every day for 'not earning money and being a burden.'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia