Killed | കാമുകിയുടെ ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു; മിനിറ്റുകള്‍ക്കുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍

 


ബെംഗ്‌ളുറു: (www.kvartha.com) കാമുകിയുടെ ജന്മദിനം ഒരുമിച്ച് ആഘോഷിച്ചതിന് മിനിറ്റുകള്‍ക്ക് ശേഷം കാമുകന്‍ കാമുകിയെ കഴുത്തറുത്തു കൊന്നതായി പൊലീസ് അറിയിച്ചു. കനകപുര സ്വദേശിനി നവ്യ (26) യാണ് മരിച്ചത്. സംഭവത്തില്‍ നവ്യയുടെ കാമുകനും അകന്ന ബന്ധുവായ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗ്‌ളൂറില്‍ താമസിച്ചിരുന്ന നവ്യ പൊലീസ് വകുപ്പില്‍ ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനില്‍ (ഐഎസ്ഡി) ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു.
            
Killed | കാമുകിയുടെ ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു; മിനിറ്റുകള്‍ക്കുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍

'കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഏപ്രില്‍ 11നായിരുന്നു നവ്യയുടെ പിറന്നാള്‍. എന്നാല്‍ തിരക്കുകള്‍ കാരണം വെള്ളിയാഴ്ചയാണ് ആഘോഷിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രി പ്രശാന്ത് ഒരു കേക്ക് വാങ്ങുകയും നവ്യ മുറിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ യുവാവ് കത്തി എടുത്ത് കഴുത്തറുക്കുകയായിരുന്നു,

നവ്യയെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു, ചോദ്യം ചെയ്യലിനിടെ, മറ്റ് പുരുഷന്മാരുമായി ചാറ്റ് ചെയ്തതിനാലാണ് താന്‍ അവളെ കൊലപ്പെടുത്തിയതെന്ന് പ്രശാന്ത് പറഞ്ഞു. അടുത്ത കാലത്തായി ഇരുവരും ഈ വിഷയത്തില്‍ ഒന്നിലധികം തവണ വഴക്കിട്ടിട്ടുണ്ട്', പൊലീസ് പറഞ്ഞു.

Keywords: Murder-Case, Bengaluru-News, Birthday-Celebration, Karnataka News, Crime News, Man kills girlfriend minutes after celebrating her birthday in Bengaluru.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia