Killed | 'കവര്‍ചയ്ക്കിടെ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ചാക്കിലാക്കി ജനലിലൂടെ പുറത്തെറിഞ്ഞു'; തെളിവ് നശിപ്പിക്കാനായി മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

മുംബൈ: (KVARTHA) കവര്‍ചയ്ക്കിടെ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ചാക്കിലാക്കി ജനലിലൂടെ പുറത്തെറിഞ്ഞെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സെന്‍ട്രല്‍ മുംബൈയിലെ വദാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. വദാല സ്വദേശിയായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യിദ് (27) ആണ് അറസ്റ്റിലായത്.

സുഗ്രാബി ഹുസൈന്‍ മുല്ല എന്ന 75-കാരിയാണ് കവര്‍ചക്കാരുടെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ തട്ടിപ്പറിക്കുന്നത് തടഞ്ഞപ്പോള്‍ ഫായിസ് ഇരുമ്പുദണ്ഡുകൊണ്ട് സ്ത്രീയുടെ തലയ്ക്കടിക്കുകയായിരുന്നു. സുഗ്രാബി തല്‍ക്ഷണം തന്നെ മരിച്ചു. തുടര്‍ന്ന് പ്രതി മൃതദേഹം ചാക്കിലാക്കി ജനലിലൂടെ പുറത്തേക്കെറിയുകയായിരുന്നുവെന്നും

Killed | 'കവര്‍ചയ്ക്കിടെ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ചാക്കിലാക്കി ജനലിലൂടെ പുറത്തെറിഞ്ഞു'; തെളിവ് നശിപ്പിക്കാനായി മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; ഒരാള്‍ അറസ്റ്റില്‍

തെളിവ് നശിപ്പിക്കാനായി മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നും പൊലീസ് പറഞ്ഞു. മുഖം പൂര്‍ണമായി കത്തിപ്പോയതിനാല്‍ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടി. ഇതോടെ മുടിയുടെ നിറവും ആഭരണങ്ങളും പ്രദേശവാസികളെ കാണിച്ചാണ് പൊലീസ് മരിച്ച ആളെ തിരിച്ചറിഞ്ഞത്.

Keywords: Man kills elderly woman, Arrested, Mumbai, News, Dead Body, Old Woman, Gold, Theft, Arrested, Police, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia