കുടുംബവഴക്കെന്ന് സംശയം: ' പട്ടാപ്പകല്‍ യുവാവിനെ ഭാര്യയുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളുടെയും കണ്മുന്നില് വെച്ച് ക്രൂരമായി കൊലപ്പെടുത്തി'; അകന്ന ബന്ധുക്കളായ പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് പൊലീസ്
Feb 15, 2022, 11:51 IST
സൂറത്: (www.kvartha.com 15.02.2022) കുടുംബവഴക്കെന്ന് സംശയം, പട്ടാപ്പകല്‍ യുവാവിനെ ഭാര്യയുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളുടെയും കണ്മുന്നില് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തില്‍ യുവാവിന്റെ ഭാര്യയുടെ അകന്ന ബന്ധുക്കളായ പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയിലായതായും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ ഞായറാഴ്ച സൂററ്റിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. സൂററ്റില്‍ ഒരു വാരിക നടത്തിവരികയായിരുന്ന 36 കാരനായ പത്താന് ആണ് കൊല്ലപ്പെട്ടത്. നാല് പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
ഇരയുടെ ഭാര്യയുടെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്മക്കളുടെയും മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതികള്‍ ഇരയുടെ ഭാര്യയുടെ അകന്ന ബന്ധുക്കളാണെന്നും കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഭാര്യയ്ക്കും മൂന്ന് പെണ്മക്കള്ക്കും ഒപ്പം റാന്ദര് പട്ടണത്തിലെ പാലിയവാഡിലുള്ള വീട്ടിലാണ് പത്താന് താമസിച്ചിരുന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. വേദ് റോഡിലെ പ്രണാത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാന്‍ ഞായറാഴ്ച ഉച്ചയോടെയാണ് കുടുംബം ബൈകില്‍ യാത്ര ചെയ്തത്.
യാത്രയ്ക്കിടെയാണ് നാലംഗ സംഘം പത്താനെ കൊലപ്പെടുത്തുന്നത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ഭാര്യ വഴിയാത്രക്കാരനോട് സഹായം തേടുകയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.

Keywords: Man killed in front of wife, daughters in broad daylight, Gujarath, News, Killed, Police, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.