വൃദ്ധമാതാവിനെ മകന്‍ കാലിതൊഴുത്തില്‍ അടച്ചിട്ട് പീഡിപ്പിച്ചു

 


വൃദ്ധമാതാവിനെ മകന്‍ കാലിതൊഴുത്തില്‍ അടച്ചിട്ട് പീഡിപ്പിച്ചു
മൈസൂര്‍: മകന്‍ കാലിതൊഴുത്തില്‍ അടച്ചിട്ട വൃദ്ധമാതാവിനെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു. മൈസൂറിലെ ദേവരാജ നഗര്‍ പോലീസ് സബ് ഡിവിഷനിലാണ് നാടിനെ നടുക്കിയ ക്രൂരസംഭവം നടന്നത്. കര്‍ഷകനായ മാരിയപ്പയുടെ ഭാര്യ മാലമ്മയെയാണ് മകന്‍ ജാവരപ്പ സൂര്യപ്രകാശം കയറാത്ത തൊഴുത്തില്‍ രണ്ട് വര്‍ഷക്കാലം അടച്ചിട്ട് പീഡിപ്പിച്ചത്. 84കാരിയായ മാലമ്മ മാനസികമായ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മകന്‍ കേട്ടുകേള്‍വിയില്ലാത്ത ഈ ക്രൂരതയ്ക്ക് മുതിര്‍ന്നത്.

അയല്‍വാസികളില്‍ ചിലര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ജാവരപ്പയുടെ വീട് റെയ്ഡ് ചെയ്ത് വയോധികയായ മാലമ്മയെ മോചിപ്പിച്ചത്. ജാവരപ്പയെ പോലീസ് അറസ്റ്റ് ചെയ്തു.

Keywords:  National, Son, Mother,  Mysore



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia