ലഹരി പാര്‍ടിക്കിടെ ആഡംബരക്കപ്പലില്‍ നിന്ന് അറസ്റ്റിലായ ആര്യന്‍ ഖാനൊപ്പം വൈറല്‍ സെല്‍ഫിയുള്ളത് ആര്? വെളിപ്പെടുത്തലുമായി നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ
Oct 4, 2021, 16:00 IST
മുംബൈ: (www.kvartha.com 04.10.2021) ലഹരി പാര്‍ടിക്കിടെ ആഡംബരക്കപ്പലില്‍ നിന്ന് അറസ്റ്റിലായ ആര്യന്‍ ഖാനൊപ്പം സെല്‍ഫിയെടുത്തയാള്‍ തങ്ങളുടെ ഓഫീസറോ ജോലിക്കാരനോ അല്ലെന്ന് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. ഇതോടെ ഇതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. അറസ്റ്റിലായ ആര്യനൊപ്പംനിന്ന് ഒരാള്‍ എടുത്ത സെല്‍ഫി വൈറലായ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ഏജന്‍സി ഇത് തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് വിശദമാക്കിയിട്ടുള്ളത്.
എന്നാല്‍ ഉദ്യോഗസ്ഥനോ ജോലിക്കാരനോ അല്ലാത്തയാള്‍ എങ്ങനെ കസ്റ്റഡിയിലുള്ള ആര്യനടുത്തെത്തി സെല്‍ഫിയെടുത്തുവെന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ടിയുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് സൂപെര്‍ താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ട് പേരെ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരി പാര്‍ടി നടത്തിയത്. പ്രതികള്‍ സാനിറ്ററി പാഡിനുള്ളിലും കണ്ണടയുടെ കെയ്‌സിനുള്ളിലും ലഹരിമരുന്ന് ഒളിപ്പിച്ചെന്ന് എന്‍ സി ബി പറഞ്ഞു. ലഹരിവസ്തുക്കളുടെ വാങ്ങല്‍, വില്‍പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എന്‍ സി ബി ചുമത്തിയത്.
ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ചെന്റ്, മുന്‍മുന്‍ ധമേച എന്നിവരെ ഞായറാഴ്ചതന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് മൂന്ന് പ്രതികളെയും ഒരു ദിവസത്തെ എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടത്. ബാക്കിയുള്ള അഞ്ച് പ്രതികളായ നൂപുര്‍ സതിജ, ഇഷ്മീത് സിംഗ് ഛദ്ദ, മോഹക് ജയ്സ്വാള്‍, ഗോമിത് ചോപ്ര, വിക്രാന്ത് ചോകര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം എ സി എം എം കോടതിയില്‍ ഹാജരാക്കും.
കപ്പലില്‍ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എന്‍ സി ബി കോടതിയില്‍ വ്യക്തമാക്കിയത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരി പാര്‍ടി നടത്തിയത്. ഇവരില്‍ നിന്ന് കൊകെയിന്‍, ഹാഷിഷ്, എം ഡി എം എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. കപ്പലില്‍ ശനിയാഴ്ച ലഹരി പാര്‍ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.