ക്വാറന്റൈനില്‍ കഴിയുന്ന ഭര്‍ത്താവിനെ പുറത്തു നിന്ന് പൂട്ടിയിട്ട് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി!
May 26, 2020, 17:52 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 26.05.2020) ജോലി സ്ഥലത്തുനിന്നും തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ പുറത്തു നിന്ന് പൂട്ടിയിട്ട് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. മൂന്ന് കുട്ടികളുടെ അമ്മയായ 46 കാരിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഡെല്‍ഹിയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന 50 കാരനായ അതിഥി തൊഴിലാളി മെയ് 19നാണ് മുണ്ടേരി ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനില്‍ തിരിച്ചെത്തിയ ഇയാള്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഡെല്‍ഹിയില്‍ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ ഒന്നരവര്‍ഷം മുമ്പാണ് മൂന്ന് കുട്ടികള്‍ക്കൊപ്പം നാട്ടില്‍ തിരിച്ചെത്തിയത്.
മെയ് 24നാണ് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി തൊഴിലാളി മനസ്സിലാക്കിയത്. ഭര്‍ത്താവ് കിടന്നിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഭാര്യ പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ എണീറ്റപ്പോള്‍ ഭാര്യ ഇല്ലെന്ന് മനസിലാക്കിയ ഇദ്ദേഹം ഏറെ നേരത്തെ തിരച്ചിലിന് ശേഷം സംശയം തോന്നിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിയരുന്നു.
Keywords: News, National, India, Husband, Wife, Love, Mother, Police, Case, Man in Quarantine Wife Elopes with Lover in Madhya Pradesh
ഡെല്‍ഹിയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന 50 കാരനായ അതിഥി തൊഴിലാളി മെയ് 19നാണ് മുണ്ടേരി ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനില്‍ തിരിച്ചെത്തിയ ഇയാള്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഡെല്‍ഹിയില്‍ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ ഒന്നരവര്‍ഷം മുമ്പാണ് മൂന്ന് കുട്ടികള്‍ക്കൊപ്പം നാട്ടില്‍ തിരിച്ചെത്തിയത്.
മെയ് 24നാണ് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി തൊഴിലാളി മനസ്സിലാക്കിയത്. ഭര്‍ത്താവ് കിടന്നിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഭാര്യ പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ എണീറ്റപ്പോള്‍ ഭാര്യ ഇല്ലെന്ന് മനസിലാക്കിയ ഇദ്ദേഹം ഏറെ നേരത്തെ തിരച്ചിലിന് ശേഷം സംശയം തോന്നിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിയരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

