Death Penalty | പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച് കോടതി
Oct 8, 2023, 19:46 IST
ചണ്ഡീഗഡ്: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച് കോടതി. ഹരിയാനയിലെ പല്‍വാലില്‍ ഫാസ്റ്റ് ട്രാക് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷത്തോളം പിതാവ് മകളെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. 2020 ഒക്ടോബറിലാണ് പീഡന വിവരം പുറത്തറിയുന്നത്.
ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പല്‍വാലിലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. പിതാവ് തന്നെ മൂന്ന് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച് വരികയാണെന്നും താന്‍ ഗര്‍ഭിണിയാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് കോടതി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. 2020 മുതല്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ നീതി ലഭിച്ചെന്നാണ് അഭിഭാഷകന്‍ ഹര്‍കേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് കോടതി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. 2020 മുതല്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ നീതി ലഭിച്ചെന്നാണ് അഭിഭാഷകന്‍ ഹര്‍കേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Keywords: Man in Chandigarh Gets Death Penalty For Molesting Minor Girl, Chandigarh, News, Death Penalty, Police, Arrested, Court, Molesting Minor Girl, Pregnant, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.