ക്യൂ ഒഴിവാക്കാന്‍ തുടര്‍ച്ചയായി ആള്‍മാറാട്ടം; പൈലറ്റ് ചമഞ്ഞെത്തിയ യാത്രക്കാരന്‍ പിടിയില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 20.11.2019) വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാന്‍ പൈലറ്റ് ചമഞ്ഞയാള്‍ അറസ്റ്റില്‍. ലുഫ്ത്താന്‍സ എയര്‍ലൈന്‍സിന്റെ പൈലറ്റിന്റെ വേഷത്തിലാണ് ഡെല്‍ഹി സ്വദേശി എയര്‍പോര്‍ട്ടിലെത്തിയത്. പുറപ്പെടല്‍ ഗേറ്റിന് സമീപത്ത് നിന്നാണ് രാജന്‍ മെഹ്ബുബാനിയെ സിആര്‍പിഎഫ് പിടികൂടുന്നത്. കൊല്‍ക്കത്തയ്ക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലേക്ക് കയറുന്നതിന് തൊട്ട് മുന്‍പാണ് ഇയാള്‍ പിടിയിലാവുന്നത്. ഇയാളെ ഡെല്‍ഹി പൊലീസിന് കൈമാറി.

ക്യൂ ഒഴിവാക്കാന്‍ തുടര്‍ച്ചയായി ആള്‍മാറാട്ടം; പൈലറ്റ് ചമഞ്ഞെത്തിയ യാത്രക്കാരന്‍ പിടിയില്‍

ലുഫ്ത്താന്‍സ പൈലറ്റ് എയര്‍ ഏഷ്യ വിമാനത്തില്‍ കയറാന്‍ ശ്രമിച്ചതാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്. യുട്യൂബില്‍ നിന്ന് കണ്ട വീഡിയോകളില്‍ നിന്നാണ് ലുഫ്ത്താന്‍സ പൈലറ്റിന്റെ വ്യാജ ഐഡിയുണ്ടാക്കിയതെന്നും ബാങ്കോക്കില്‍ നിന്നാണ് വ്യാജ ഐഡി സ്വന്തമാക്കിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സുരക്ഷാ പരിശോധന പെട്ടെന്ന് നടക്കുന്നതും നീണ്ട ക്യൂവില്‍ കാത്ത് നില്‍ക്കാതെ കടന്നുപോകാന്‍ വേണ്ടിയാണ് പൈലറ്റ് വേഷമുപയോഗിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു. ഇതിന് മുന്‍പ് ഇതേ യൂണിഫോം ഉപയോഗിച്ച് ഇയാള്‍ യാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ രാജന്‍ മെഹ്ബുബാനി പറഞ്ഞു. പൈലറ്റ് വേഷത്തിലെത്തി സാധാരണ ടിക്കറ്റില്‍ നിന്ന് ഉയര്‍ന്ന ടിക്കറ്റ് യാത്രയും തരപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വസന്തകുഞ്ചില്‍ താമസിക്കുന്ന ഇയാളുടെ വീട്ടില്‍ നിന്നും വിവിധ യൂണിഫോമുകളിലുള്ള ഇയാളുടെ ചിത്രങ്ങളും പൊലീസ് കണ്ടെത്തി. ആര്‍മി കേണിലിന്റെ വേഷത്തില്‍ അടക്കമുള്ള ചിത്രങ്ങളും യൂണിഫോമുകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി ഇയാള്‍ വേറെ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, New Delhi, Pilot, Malpractice, Police, Uniform, C R P F, Man Impersonates as Pilot of Lufthansa Airlines to Escape Long Queues
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia