Arrested | പെണ്‍സുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ് വഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ 26കാരന്‍ അറസ്റ്റില്‍; പിടിക്കപ്പെട്ടത് ഇരുവരുടേയും വിവാഹം നടത്താനുള്ള തയാറെടുപ്പിനിടെ
Oct 12, 2023, 16:18 IST
ബംഗ്ലൂരു: (KVARTHA) വര്‍ഷങ്ങളായി പെണ്‍സുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ് വഴി പ്രചരിപ്പിച്ചിരുന്ന 26കാരനെ കയ്യോടെ പൊക്കി പൊലീസ്. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ സഞ്ജയ്(26) ആണ് പിടിയിലായത്. 2021 മുതല്‍ ഇയാള്‍ സ്വകാര്യ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ് വഴി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സഞ്ജയും പെണ്‍സുഹൃത്തും ബംഗ്ലൂരുവില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപിലാണ് കഴിഞ്ഞിരുന്നത്. പത്താം ക്ലാസ് മുതല്‍ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം രണ്ട് കുടുംബങ്ങള്‍ക്കും അറിയാമായിരുന്നു. വൈകാതെ തന്നെ ഇരുവരുടെയും വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബാംഗങ്ങള്‍. ഇതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ച് സഞ്ജയ് അറസ്റ്റിലാകുന്നത്.
2021ല്‍ ആണ് യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പെട്ടതോടെ യുവതി പരാതിപ്പെട്ടിരുന്നു. ഉടന്‍ തന്നെ ചിത്രങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഈ വര്‍ഷം ജൂണില്‍ വീണ്ടും ഇത്തരത്തിലുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ, യുവതിയും സഞ്ജയും പൊലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ സഞ്ജയ് തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. 12 പേരുള്ള ടെലഗ്രാം ഗ്രൂപിലാണ് സഞ്ജയ് കൂട്ടുകാരിയുടെ ചിത്രം അപ്ലോഡ് ചെയ്തിരുന്നത്. മറ്റു അംഗങ്ങളും തങ്ങളുടെ പെണ്‍സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സ്വകാര്യ ചിത്രങ്ങള്‍ ഗ്രൂപില്‍ ഷെയര്‍ ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ നൂറുകണക്കിന് യുവതികളുടെ ചിത്രങ്ങള്‍ ഈ ഗ്രൂപ് വഴി പ്രചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Keywords: Man held for uploading private pictures of live-in partner on Social Media Platform, Bengaluru, News, Social Media Platform, Private Photos, Arrested, Complaint, Telegram Group, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.