Kidnap | 'കുട്ടികളില്ലാത്ത അമ്മാവന് സമ്മാനിക്കാന്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി'; 21 കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കുട്ടികളില്ലാത്ത അമ്മാവന് സമ്മാനിക്കാന്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ 21 കാരന്‍ അറസ്റ്റില്‍. പ്രതി തന്നെയാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്.

Kidnap | 'കുട്ടികളില്ലാത്ത അമ്മാവന് സമ്മാനിക്കാന്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി'; 21 കാരന്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് ഡിസിപി ഇഷ പാണ്ഡെ പറയുന്നത്:

ഗൗതംപുരിയിലെ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിതാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ അയല്‍വാസിയായ നീരജ് എന്ന യുവാവിനെയും അതേ ദിവസം തന്നെ കാണാതായിട്ടുണ്ടെന്ന് മനസിലായി.

അടുത്ത ദിവസവും അയാള്‍ തിരിച്ചു വന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയാള്‍ തലസ്ഥാനം തന്നെ വിട്ടുപോയെന്ന് വ്യക്തമായി. പൊലീസ് യുവാവിനെ പിന്നീട് കണ്ടെത്തിയപ്പോള്‍ കാണാതായ കുട്ടിക്കൊപ്പം അലിഗഡിലുള്ള മാതൃ സഹോദരന്‍ സുനിത് ബാബുവിന്റെ വീട്ടില്‍ കഴിയുകയായിരുന്നു.

അമ്മാവനും ഭാര്യക്കും നാല് ആണ്‍മക്കള്‍ ജനിച്ചിരുന്നുവെങ്കിലും എല്ലാ കുഞ്ഞുങ്ങളും മരിച്ചുപോയിരുന്നു. അതുകൊണ്ട് മക്കളില്ലാത്ത അമ്മാവന് നല്‍കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്ന് യുവാവ് പറഞ്ഞു. പൊലീസ് കുഞ്ഞിനെ അവിടുന്ന് രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. സംഭവത്തില്‍ യുവാവിനെയും അമ്മാവനെയും അറസ്റ്റ് ചെയ്തു.

Keywords: Man Held For Kidnapping Minor Says Boy Was Gift For Childless Uncle: Cops, New Delhi, News, Kidnap, Police, Arrested, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia