Arrested | 'ഉറക്കഗുളിക നല്‍കിയശേഷം ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; പിന്നീട് ഉപേക്ഷിച്ചു'; അമ്മയും മകനും അറസ്റ്റില്‍
Nov 28, 2022, 14:58 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ വീണ്ടും ശ്രദ്ധ മോഡല്‍ കൊലപാതകം. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊന്ന്, വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി പൊലീസിന്റെ കണ്ടെത്തല്‍. പാണ്ടവ് നഗറില്‍ താമസിച്ചിരുന്ന അഞ്ജന്‍ ദാസിനെയാണ് ഭാര്യയും മകനും ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തിയ ശേഷം വെട്ടി 22 കഷ്ണങ്ങളാക്കി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. പിന്നീട് നഗരത്തിലെ വിവിധ ഇടങ്ങളിലായി മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണില്‍ കിഴക്കന്‍ ഡെല്‍ഹിയില്‍ പട്രോളിങ്ങിനിറങ്ങിയ പൊലീസിന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ സഞ്ചിയില്‍ നിന്നും ലഭിക്കുകയായിരുന്നു. എന്നാല്‍ അന്ന് അത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശ്രദ്ധ കേസിന്റെ പശ്ചാത്തലത്തില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താന്‍ വീണ്ടും അന്വേഷിച്ചപ്പോഴാണ് ദീപകിന്റെയും പൂനത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.

ദീപക് രാത്രികാലങ്ങളില്‍ ബാഗുമായി പുറത്തേക്ക് പോകുന്നതിന്റെയും അമ്മ പൂനം പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കൊലപാതകം കൂടി ചുരുളഴിഞ്ഞത്.
സംഭവത്തില്‍ ഭാര്യ പൂനം, മകന്‍ ദീപക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കൊലയില്‍ അവസാനിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ ഭാര്യ പൂനം, മകന്‍ ദീപക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കൊലയില്‍ അവസാനിച്ചതെന്നാണ് വിവരം.
Keywords: Man Found Dead in House: Woman and Son Arrested, New Delhi, News, CCTV, Dead Body, Murder case, Police, Arrested, National.A woman along with her son arrested by Crime Branch in Delhi's Pandav Nagar for murdering her husband. They chopped off body in several pieces,kept in refrigerator & used to dispose of pieces in nearby ground: Delhi Police Crime Branch
— ANI (@ANI) November 28, 2022
(CCTV visuals confirmed by police) pic.twitter.com/QD3o5RwF8X
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.