Man Killed | കോളജ് പഠന കാലത്തെ ബന്ധം വിവാഹശേഷവും തുടര്‍ന്നു; ഇക്കാര്യം ചോദിക്കാന്‍ ചെന്ന യുവാവിനെ ഭാര്യയുടെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ്
Aug 28, 2022, 18:53 IST
ADVERTISEMENT
മുംബൈ: (www.kvartha.com) കോളജ് പഠന കാലത്തെ ബന്ധം വിവാഹശേഷവും തുടരുന്നത് ചോദിക്കാന്‍ ചെന്ന യുവാവിനെ ഭാര്യയുടെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. സാന്താക്രൂസില്‍ ആണ് ക്രൂരമായ കൊലപാതകം നടന്നത്. അഖീല്‍ സയ്യദ് (40) എന്നയാളാണ് ശാജഹാന്‍ എന്ന സ്ത്രീയുടെ ഭര്‍ത്താവായ പര്‍വേശ് ശൈഖിനെ (41) കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഭാര്യയുമായി ബന്ധം തുടര്‍ന്നു പോകുന്നതിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഭാര്യയുടെ സുഹൃത്തായ അഖീല്‍ സയ്യദിനെ പര്‍വേശ് ശൈഖ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അഖീല്‍, പര്‍വേശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഖീല്‍ സയ്യദിനെ വാകോല പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
അഖീല്‍ എന്നയാള്‍ പര്‍വേശിന്റെ ഭാര്യ ശാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പര്‍വേശ് ശൈഖ് അഖീലിനെ വിളിച്ചു വരുത്തിയത്. പര്‍വേശ് കൈയില്‍ ഒരു കത്തിയും കരുതിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അഖീല്‍ പര്‍വേശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കോളജ് പഠന കാലത്ത് അഖീലുമായി പര്‍വേശിന്റെ ഭാര്യ ശാജഹാന്‍ ബന്ധമുണ്ടായിരുന്നു. പിന്നീട് ഇത് അവസാനിപ്പിച്ച് പര്‍വേശിനെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ ശേഷം ഇയാള്‍ ശാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്താന്‍ നിരന്തരം നിര്‍ബന്ധിക്കാറുണ്ടെന്നും പര്‍വേശ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് പര്‍വേശിന്റെ നിര്‍ബന്ധപ്രകാരം ഭാര്യ ശാജഹാന്‍ അഖീലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
താനെയിലെ റബോഡിയില്‍ ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പം താമസിച്ചുവരികയായിരുന്നു പര്‍വേശ്. സൗന്ദര്യ വര്‍ധക വസ്തുക്കളും ആഭരണങ്ങളും വിറ്റായിരുന്നു ജീവിച്ചിരുന്നത്. ജീവിതം ഈ രീതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് അഖീലുമായുള്ള ബന്ധം ശാജഹാന്‍ തുടരുന്നകാര്യം പര്‍വേശ് അറിയുന്നത്.
തുടര്‍ന്നാണ് അഖീലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പര്‍വേശ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെ പര്‍വേശിന്റെ കയ്യിലുണ്ടായിരുന്ന കത്തി വാങ്ങി അഖീല്‍ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. അഖിലിനെതിരെ ഐ പി സി 302പ്രകാരം കേസെടുത്തു.
Keywords: Man Found Dead In House, Mumbai, News, Killed, Police, Arrested, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.