SWISS-TOWER 24/07/2023

Found Dead | 'കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല; അമിതവേഗതയില്‍ വന്ന ബസിന് മുന്നിലേക്ക് ചാടി യുവാവ് ജീവനൊടുക്കി'; സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മീററ്റ്: (www.kvartha.com) കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല, ഇതോടെ അമിതവേഗതയില്‍ വന്ന ബസിന് മുന്നിലേക്ക് ചാടി യുവാവ് ജീവനൊടുക്കിയതായി പൊലീസ്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കനോദ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. ജിതേന്ദ്ര എന്നയാളാണ് മരിച്ചത്. കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിക്കാത്തതിനെ തുടര്‍ന്ന് ഹൈവേയിലെത്തി അതിവേഗത്തില്‍ വന്ന ബസിന് മുന്നില്‍ ചാടുകയായിരുന്നു. ഡെല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലേക്കാണ് ഇയാള്‍ ചാടിയത്. വേഗത്തിലെത്തിയ ബസ് ഇടിച്ച് ജിതേന്ദ്രക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Found Dead | 'കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല; അമിതവേഗതയില്‍ വന്ന ബസിന് മുന്നിലേക്ക് ചാടി യുവാവ് ജീവനൊടുക്കി'; സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഏറെ നാളായി ജിതേന്ദ്ര മാനസിക അസ്വാസ്ഥ്യം നേരിടുന്നതായി കുടുംബം പറഞ്ഞു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ജിതേന്ദ്ര വിഷാദത്തിനും അടിമയായിരുന്നു. ദീര്‍ഘനാളത്തെ രോഗവും ചികിത്സയും കാരണമുള്ള വിഷാദത്തില്‍ നിന്നാണ് ക്രൂരമായ രീതിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ബസിലെ യാത്രക്കാര്‍ സംഭവം കണ്ട് ഭയന്നുപോയി. അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന്റെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞിരുന്നു. ജിതേന്ദ്ര ബസിന് മുന്നില്‍ ചാടുന്നത് വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Keywords:  Man Found Dead in High way Road, UP, News, Found Dead, Dead Body, Bus Accident, Police, CCTV, Hospital, Treatment, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia