Found Dead | 'ഇന്‍ഷൂറന്‍സ് തുക കൈക്കലാക്കാന്‍ മകന്‍ പിതാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി': പ്രതി അറസ്റ്റില്‍
Nov 19, 2022, 16:41 IST
ഭോപാല്‍: (www.kvartha.com) ഇന്‍ഷൂറന്‍സ് തുക കൈക്കലാക്കാന്‍ മകന്‍ പിതാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. 52കാരനായ ഛഗന്‍ പവാറാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനില്‍ പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തന്റെ പിതാവ് അഞ്ജാത വാഹനമിടിച്ച് മരിച്ചു എന്ന് അനില്‍ പവാര്‍ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായി. ഛഗന്‍ പവാര്‍ ദിവസവും രാവിലെ നടക്കാന്‍ പോകുന്നത് പതിവാണ്.
നവംബര്‍ 10 ന് നടക്കാനിറങ്ങിയപ്പോള്‍ അനില്‍ പവാര്‍ വാടകക്കൊലയാളികളെ വിവരം അറിയിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് സ്വന്തമാക്കാനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് അനില്‍ പവാര്‍ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.
Keywords: Man Found Dead In Bhopal; One Arrested, Madhya pradesh, News, Murder case, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.