Cheating | സഹായധനം കൈപ്പറ്റാന്‍ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളംപറഞ്ഞു; സ്ത്രീക്കെതിരെ പരാതി നല്‍കി യുവാവ്

 


ഭുവനേശ്വര്‍: (www.kvartha.com) ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്നു കള്ളംപറഞ്ഞ് സഹായധനം കൈപ്പറ്റാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ സ്ത്രീക്കെതിരെ പരാതി നല്‍കി യുവാവ്. കട്ടക് ജില്ലയില്‍ നിന്നുള്ള ഗീതാഞ്ജലി ദത്തയ്‌ക്കെതിരെയാണ് ഭര്‍ത്താവ് വിജയ് ദത്ത പരാതി നല്‍കിയത്. നുണപറഞ്ഞാണ് ഇവര്‍ സഹായധനം വാങ്ങാന്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ രണ്ടിനുണ്ടായ ട്രെയിനപകടത്തില്‍ ഭര്‍ത്താവ് വിജയ് ദത്ത മരിച്ചെന്നും അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്നുമായിരുന്നു ഗീതാഞ്ജലി അധികൃതരെ അറിയിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു. പിന്നാലെ ഭര്‍ത്താവ് തന്നെ സ്ത്രീക്കെതിരെ പരാതി നല്‍കിയതോടെ പൊലീസ് ഇവരെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

13 വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണ് ഗീതാഞ്ജലി എന്ന് പൊലീസ് അറിയിച്ചു. താന്‍ മരിച്ചെന്ന് പറഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഗീതാഞ്ജലിക്കെതിരെ നടപടിയെടുക്കണമെന്നാണ് വിജയ് യുടെ പരാതിയിലെ ആവശ്യം. തുടര്‍ന്ന് ബാലസോര്‍ ജില്ലയിലെ ബഹങ്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഗീതാഞ്ജലിയുടെ ഭര്‍ത്താവിന് പൊലീസ് നിര്‍ദേശം നല്‍കി.

Cheating | സഹായധനം കൈപ്പറ്റാന്‍ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളംപറഞ്ഞു; സ്ത്രീക്കെതിരെ പരാതി നല്‍കി യുവാവ്

അവസരം മുതലെടുത്ത് കള്ളം പറഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ചീഫ് സെക്രടറി പികെ ജന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും റെയില്‍വേ മന്ത്രാലയം പത്തുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ 288 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം.

Keywords:  Man Files Case Against Wife Who Faked His Death To Get Odisha Relief Money, Odisha, News, Compensation, Complaint, Police, Cheating, Woman, Police Station, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia