Injured | ആചാരത്തിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി വീണ് ഗുരുതരമായി പൊള്ളലേറ്റ ഭക്തന്‍ ആശുപത്രിയില്‍; വീഡിയോ സമൂഹ മാധ്യമങ്ങളില്‍
Mar 5, 2023, 16:38 IST
ചെന്നൈ: (www.kvartha.com) ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരങ്ങളുടെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി വീണ് ഭക്തന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ സംഗഗിരിയിലാണ് സംഭവം. അരശിരമണി കുളമ്പട്ടിയിലെ അമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഫെബ്രുവരി പതിനേഴിനുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ എത്താറുണ്ട്. ഇവര്‍ പലവിധത്തിലുള്ള വഴിപാടുകളും നടത്തും. ഇതില്‍ പ്രധാനമാണ് നഗ്‌നപാദനായി തീക്കനലീലൂടെയുള്ള നടത്തം. ഇത്തരത്തില്‍ പൂജാരിക്ക് പിന്നിലായി വരി വരിയായാണ് ഭക്തര്‍ നടക്കുന്നത്. ഇങ്ങനെ നടക്കുന്നതിനിടെ മറിഞ്ഞു വീണ ഭക്തനെ ചുറ്റുമുള്ളവരാണ് തീക്കനലില്‍ നിന്നും പുറത്തെടുത്തത്.
പിന്നാലെ ഇയാളുടെ ശരീരത്തിലേക്ക് ധാരാളം വെള്ളമൊഴിക്കുന്നതും വീഡിയോയില്‍ കാണാം. ഗുരുതരമായി പരുക്കേറ്റ ഭക്തനെ തുടര്‍ന്ന് എടപ്പാടി സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Man falls in hot ember bed during fire-walking ritual in Tami Nadu temple | Video, Chennai, News, Religion, Festival, Hospital, Treatment, Social Media, National, Video.Man falls in hot ember bed during fire-walking ritual in Tami Nadu temple | Video Man falls in hot ember bed during firewalking ritual in Tami Nadu temple Video https://t.co/FPe1es7hwy pic.twitter.com/Zm7cpfvKf4
— JOB MELA (@alokbha59102427) March 4, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.