Tragedy | നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പോളിടെക്നിക് വിദ്യാര്‍ഥി ഉദയ് കുമാര്‍ ആണ് മരിച്ചത്
● അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ഹൈദരാബാദ്: (KVARTHA) നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ചന്ദനഗര്‍ വിവി പ്രൈഡ് ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു ദുരന്തത്തിനിടയാക്കിയ സംഭവം നടന്നത്. ഹൈദരാബാദിലെ പോളിടെക്നിക് വിദ്യാര്‍ഥിയായ ഉദയ് കുമാര്‍(24) ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് ഉദയ് കുമാര്‍ ഹോട്ടലിലെത്തിയത്. മുറിക്ക് പുറത്തിറങ്ങിയ യുവാവ് ഇടനാഴിയില്‍ ഒരു നായയെ കണ്ടതോടെ അതിനെ ഓടിക്കാന്‍ ശ്രമിച്ചു. നായ ഓടുമ്പോള്‍ പിന്നാലെ ഓടിയ യുവാവ് നായ വലത്തോട്ട് തിരിഞ്ഞതോടെ അതേഭാഗത്തേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി തുറന്നുകിടന്ന ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു.
കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീണ യുവാവ് തല്‍ക്ഷണം തന്നെ മരിച്ചു. തുടര്‍ന്ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ്‌ന്വേഷണം ആരംഭിച്ചു.
#HyderabadAccident, #FatalFall, #DogChase, #CCTVFootage, #HotelAccident, #TragicDeath
