Arrested | വന്‍ സുരക്ഷാ വീഴ്ച: ബജറ്റ് സമ്മേളനത്തിനിടെ എംഎല്‍എയെന്ന വ്യാജേന പാസ് സംഘടിപ്പിച്ച് കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ കടന്നു; ഒരു കൂസലും ഇല്ലാതെ പ്രതിപക്ഷ നിരയിലെ ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചയാള്‍ പിടിയില്‍
Jul 8, 2023, 12:12 IST
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) എംഎല്‍എയെന്ന വ്യാജേന ബജറ്റ് സമ്മേളനത്തിനിടെ കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ കടന്നയാള്‍ പൊലീസ് പിടിയിലായി. തിപ്പെരുദ്ര എന്നയാളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് വന്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടുന്ന സംഭവം അരങ്ങേറിയത്.
തിപ്പെരുദ്ര എന്നയാള്‍ 15 മിനുറ്റോളമാണ് സഭാഹാളില്‍ എംഎല്‍എമാരുടെ ഇരിപ്പിടത്തില്‍ ഇരുന്നത്. പ്രതിപക്ഷ നിരയില്‍ ജെ ഡി എസ് എംഎല്‍എമാരായ കാരെമ്മ ജി നായക്, ശരണ്‍ ഗൗഡ എന്നിവര്‍ക്കിടയിലെ സീറ്റിലാണ് ഇയാള്‍ ഇരുന്നത്.
നിയമസഭയിലെ സന്ദര്‍ശക ഗാലറിയിലേക്കുള്ള പാസ് സംഘടിപ്പിച്ച് വിധാന്‍ സൗധയില്‍ കടന്ന പ്രതി എംഎല്‍എയുടെ പേരു പറഞ്ഞാണ് സഭാഹാളില്‍ കടന്നതെന്ന് ബെംഗ്‌ളൂറു സെന്‍ട്രല്‍ ഡി സി പി ആര്‍ ശ്രീനിവാസ ഗൗഡ പറഞ്ഞു. സഭയില്‍ ചെലവഴിച്ച ഇയാളെ പിന്നീട് വിധാന്‍ സൗധ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ജോയന്റ് കമീഷനര്‍ എസ് ഡി ശരണപ്പയുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമസഭയിലെ സുരക്ഷ വീഴ്ച സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര വിശദ റിപോര്‍ട് തേടി.

Keywords: News, National, National-News, Man, Arrested, MLA, Karnataka, Assembly, Man enters Karnataka Assembly posing as MLA, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.