അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 27/07/2017) മാതാപിതാക്കളും ഭാര്യയും കുട്ടികളും ഉള്‍പ്പെടെ അഞ്ചംഗ കുടുംബത്തെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ ഖമ്മം ജില്ലയിലാണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ മുപ്പത്തിരണ്ടുകാരനായ സലീമിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഖമ്മം ജില്ലയിലെ ചെരുവ് ഗ്രാമത്തിലെ പലൈര്‍ റിസര്‍വോയറില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തുടക്കത്തില്‍ കൂട്ട ആത്മഹത്യയാണിതെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യാ കുറിപ്പ് യുവാവിന്റെ വീട്ടില്‍നിന്നും കണ്ടെടുത്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു

സലീം കുടുംബത്തെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ഖമ്മം പോലീസ് പറഞ്ഞു. വീട്ടില്‍ സ്ഥിരമായുള്ള കുടുംബവഴക്കാണ് കടുംകൈയ്ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്. സലീമിന്റെ പിതാവ് മദ്യപാനിയാണെന്നും മറ്റ് കുടുംബാംഗങ്ങള്‍ക്ക് പ്രശ്‌നക്കാരനാണെന്നും പറയുന്നു. സംഭവത്തില്‍ സലീം(32), പിതാവ് ഷെയ്ക്ക് പിന്റൂ സാഹിബ്(50), അമ്മ മഹബൂബ് ബി(45), സലീമിന്റെ ഭാര്യ റസിയ(28), മക്കള്‍ ഷഹനാസ് ബീഗം(8), നസ്രീന(4) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Family, Haidrabad, Youth, Wife, Children, Police, Report, Father, News, National,  Man drowns wife, his 2 kids and parents before jumping to his death in Telangana.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia