Old SBI Share | 1994ൽ വാങ്ങിയ 500 രൂപയുടെ എസ്ബിഐ ഓഹരി, 30 വർഷത്തിന് ശേഷം അപ്രതീക്ഷിതമായി പേരമകൻ കണ്ടെത്തി, ഇപ്പോഴത്തെ മൂല്യം ഞെട്ടിക്കും! ഭാഗ്യം തെളിഞ്ഞത് ഇങ്ങനെ!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ചണ്ഡീഗഡിലെ ഒരു ഡോക്ടർ തൻ്റെ മുത്തച്ഛന്റെ പഴയൊരു നിക്ഷേപത്തിന്റെ രേഖ കണ്ട് ഞെട്ടി. ശിശുരോഗവിദഗ്ദ്ധനായ ഡോ. തൻമയ് മോട്ടിവാല തൻ്റെ കുടുംബ സ്വത്തുക്കളുടെ രേഖകൾ പരതുന്നതിനിടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഒരു ഷെയർ സർട്ടിഫിക്കറ്റ് ലഭിച്ചത്. 1994-ൽ മുത്തച്ഛൻ 500 രൂപ വിലയുള്ള എസ്ബിഐ ഓഹരി വാങ്ങിയതിന്റെ രേഖയായിരുന്നു അത്.
  
Old SBI Share | 1994ൽ വാങ്ങിയ 500 രൂപയുടെ എസ്ബിഐ ഓഹരി, 30 വർഷത്തിന് ശേഷം അപ്രതീക്ഷിതമായി പേരമകൻ കണ്ടെത്തി, ഇപ്പോഴത്തെ മൂല്യം ഞെട്ടിക്കും! ഭാഗ്യം തെളിഞ്ഞത് ഇങ്ങനെ!

എന്നിരുന്നാലും, മുത്തച്ഛൻ ഒരിക്കലും അവ വിറ്റിരുന്നില്ല. അതിനെക്കുറിച്ച് അദ്ദേഹം പോലും മറന്നുപോയിരുന്നു. ഡോ. മോട്ടിവാലയുടെ മുത്തച്ഛൻ്റെ നിക്ഷേപം ഇപ്പോൾ വലിയ തുകയായി മാറിയിരിക്കുന്നു. എസ്ബിഐയുടെ 500 രൂപ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 3.75 ലക്ഷം രൂപയാണെന്ന് ഡോക്ടർ വെളിപ്പെടുത്തി. മൂന്ന് പതിറ്റാണ്ടിനിടെ 750 മടങ്ങ് ലാഭം ലഭിച്ചു എന്നർത്ഥം. ഇത് ഓഹരിവിപണിയിലെ നിക്ഷേപത്തിൻ്റെ ശക്തിയെയും ചൂണ്ടിക്കാട്ടുന്നതായി നെറ്റിസൻസ് അഭിപ്രായപ്പെട്ടു.
ഓഹരി നിക്ഷേപത്തിന്റെ രേഖകൾ മോട്ടിവാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഓഹരികൾ വിൽക്കാതെ സൂക്ഷിക്കാനാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോൾ പണം ആവശ്യമില്ല എന്നത് തന്നെയാണ് കാരണം. പോസ്റ്റ് വൈറലായതോടെ പലരും സമാന അനുഭവങ്ങൾ പങ്കിട്ട് രംഗത്തെത്തി.

Keywords:  News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Man Discovers Grandfather's SBI Shares Worth Rs. 500 Bought In 1994.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script