'വായ്പ തിരിച്ചടച്ചില്ല': മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫിനാന്‍സ് കമ്പനി ബന്ധുക്കള്‍ക്ക് അയച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് മലയാളി യുവാവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്

 




പൂനെ: (www.kvartha.com 17.02.2022) 8,000 രൂപ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ഫിനാന്‍സ് കമ്പനിയുടെ എക്സിക്യൂടീവുകള്‍ പീഡിപ്പിക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് മലയാളി യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൂനെ പൊലീസ് അറിയിച്ചു.

ഫോണ്‍ അധിഷ്ഠിത അപേക്ഷയിലൂടെ ചെറുകിട വായ്പകള്‍ വിതരണം ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന ഫിനാന്‍സ് കമ്പനിയുടെ എക്‌സിക്യൂടീവുകള്‍ക്കെതിരെ സിന്‍ഹഗഡ് റോഡ് പൊലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപോര്‍ട് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന യുവാവ് ജനുവരി 27ന് മണിക്ബാഗിലാണ് ആത്മഹത്യ ചെയ്തത്. 

പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെ ഒരു ഫിനാന്‍സ് കമ്പനിയിലെ ചില എക്‌സിക്യൂടീവുകള്‍ മാനസികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തി. 8,000 രൂപയുടെ ചെറിയ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും തുക ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് കേസ് അന്വേഷിക്കുന്ന സിന്‍ഹഗഡ് റോഡ് പൊലീസ് ഇന്‍സ്പെക്ടര്‍ പി ആര്‍ വാഗ്മരെ പറഞ്ഞു. 

'വായ്പ തിരിച്ചടച്ചില്ല': മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫിനാന്‍സ് കമ്പനി ബന്ധുക്കള്‍ക്ക് അയച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് മലയാളി യുവാവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്



അടുത്തിടെയാണ് 8,000 രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. ഇത്രയും തുക പോലും ഇയാള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ മോര്‍ഫ് ചെയ്ത ഉടിപ്പില്ലാത്ത ചിത്രങ്ങള്‍ കേരളത്തിലെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തെന്നും തുടര്‍ന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നും ബന്ധുവായ പരാതിക്കാരനും ആരോപിച്ചു. പ്രാഥമിക അന്വേഷണവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. 'വായ്പ തുക ലഭിക്കാതിരുന്നിട്ടും യുവാവിന് എങ്ങനെ സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്' - ഇന്‍സ്പെക്ടര്‍ വാഗ്മരെ പറഞ്ഞു.

Keywords:  News, National, India, Pune, Police, Malayalee, Death, Case, Man dies by suicide after 'harassment over repayment of loan he didn't even receive'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia