Died | ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ അപ്രതീക്ഷിത അപകടം; ജനാലയിലൂടെയെത്തിയ ഇരുമ്പ് കമ്പി കഴുത്തില്‍ തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം
Dec 2, 2022, 19:49 IST
ലക്നൗ: (www.kvartha.com) ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെ, കഴുത്തില്‍ ഇരുമ്പ് കമ്പി തുളച്ചുകയറി യാത്രക്കാരന്‍ ദാരുണമായി മരിച്ചു. സുല്‍ത്താന്‍പൂര്‍ സ്വദേശിയായ ഹരികേഷ് കുമാര്‍ ദുബെ (35) എന്നയാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ഡിവിഷന് കീഴിലുള്ള ദന്‍വാര്‍, സോമ്ന റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെള്ളിയാഴ്ച രാവിലെ 8.45നായിരുന്നു സംഭവം. ഡെല്‍ഹിയില്‍ നിന്ന് കാണ്‍പൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചല്‍ എക്സ്പ്രസിലാണ് അപകടം നടന്നത്. സമീപത്ത് ഇരുന്ന മറ്റൊരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
അപകടസമയത്ത് റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നുവെന്ന് ട്രെയിനിലെ മറ്റ് യാത്രക്കാര്‍ പറഞ്ഞു. ആരോ ഇരുമ്പ് ദണ്ഡ് അശ്രദ്ധമായി അവിടെ വെച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് കരുതുന്നത്. ജനാലയുടെ ചില്ല് തകര്‍ത്തെത്തിയ ഇരുമ്പ് കമ്പി, രണ്ടാമത്തെ കോചിലെ 15-ാം നമ്പര്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ഹരികേഷിന്റെ കഴുത്തില്‍ തുളച്ചു കയറുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂറും ഇരുപത് മിനിറ്റും സോമ്ന സ്റ്റേഷനില്‍ നിര്‍ത്തി. മറ്റ് ട്രെയിനുകളുടെ ഗതാഗതവും ഏറെ നേരം നിലച്ചു. ഇതുമൂലം റെയില്‍വേ യാത്രക്കാര്‍ക്കു കുറച്ചുനേരം ബുദ്ധിമുട്ടേണ്ടിവന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Keywords: Latest-News, National, Uttar Pradesh, Lucknow, Died, Accidental Death, Accident, Train, Man dies after iron rod pierces through neck in moving train.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.