Mystery | 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ പുറത്തെടുത്ത യുവാവ് മരിച്ചു; കുഴല്‍ കിണറില്‍ വീണത് എങ്ങനെയാണെന്നതില്‍ ദുരൂഹത ബാക്കി; പൊലീസ് അന്വേഷണം

 


ന്യൂഡെല്‍ഹി: (KVARTHA) കുഴല്‍ കിണറില്‍ വീണ യുവാവിനെ 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും മരിച്ചു. പോസ്റ്റുമോര്‍ടത്തിനുശേഷമെ മരണകാരണം ഉള്‍പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. വീണത് ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും മരിച്ചയാളുടെ മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ഡെല്‍ഹി ജല്‍ ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറിലാണ് യുവാവ് വീണത്. ഞായറാഴ്ച (10.03.2024) പുലര്‍ചെ ഒരു മണിയോടെയാണ് അപകടം നടന്നത് സംബന്ധിച്ച് വികാസ്പുരി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. സംഭവം നടന്ന ഉടനെ അഞ്ച് യൂനിറ്റ് അഗ്നിരക്ഷാസേനയും ഡെല്‍ഹി പൊലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് വീര് പ്രതാപ് സിങിന്റെ നേതൃത്വത്തിലുള്ള എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താശേഷമാണ് യുവാവിനെ വൈകിട്ട് മൂന്നോടെ പുറത്തെടുത്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, യുവാവിനെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്നും 30 വയസ് പ്രായമുള്ള യുവാവാണ് മരിച്ചതെന്നും ഡെല്‍ഹി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Mystery | 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ പുറത്തെടുത്ത യുവാവ് മരിച്ചു; കുഴല്‍ കിണറില്‍ വീണത് എങ്ങനെയാണെന്നതില്‍ ദുരൂഹത ബാക്കി; പൊലീസ് അന്വേഷണം

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡെല്‍ഹിയില്‍ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാന്‍ അടിയന്തിര നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

യുവാവ് വീണ സംഭവത്തില്‍ ദുരൂഹത ബാക്കിയാവുകയാണ്. മുറി ഉണ്ടാക്കി അതിനകത്ത് പൂട്ടി സീല്‍ ചെയ്ത കുഴല്‍ കിണര്‍ തകര്‍ത്താണ് വീണയാള്‍ അകത്ത് കടന്നതെന്നാണ് നേരത്തെ മന്ത്രി വ്യക്തമാക്കിയത്. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

Keywords: News, National, National-News, Accident-News, Police-News, Man, Died, Fall, 40-Foot Deep, Borewell, Delhi News, Jal Board Plant, NDRF Team, Minister, Atishi, Man dies after falling in a 40-foot deep borewell within Delhi Jal Board plant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia