Arrested | 'കത്തികൊണ്ട് കുത്തിയ ശേഷം ബൈക്കിൽ കെട്ടി വലിച്ചിഴച്ചു'; യുവാവിന് ദാരുണാന്ത്യം; യുപിയിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; 2 പേർ അറസ്റ്റിൽ

 


ലക്നൗ: (KVARTHA) കത്തികൊണ്ട് കുത്തിയ ശേഷം ബൈക്കിൽ വലിച്ചിഴച്ചതിനെ തുടർന്ന് യുവാവ് ദാരുണമായി മരിച്ചു. ഉത്തർപ്രദേശിലെ നോയിഡ പൊലീസ് സ്‌റ്റേഷൻ സെക്ടർ 49ലെ ബറൗള ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റ യുവാവിനെ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റ യുവാവിനെ അക്രമികൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
  
Arrested | 'കത്തികൊണ്ട് കുത്തിയ ശേഷം ബൈക്കിൽ കെട്ടി വലിച്ചിഴച്ചു'; യുവാവിന് ദാരുണാന്ത്യം; യുപിയിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; 2 പേർ അറസ്റ്റിൽ

സംഭവത്തിൽ മെഹ്ദി ഹസൻ എന്ന യുവാവ് മരിച്ചതായും അനുജ്, നിതിൻ എന്നീ രണ്ട് യുവാക്കൾ അറസ്റ്റിലായതായും നോയിഡ പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയിൽ നിന്ന് കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുക്കുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടൽ നടന്നതായും ഇതിനിടയിൽ ഇരുവരുടെയും കാലിന് വെടിയേറ്റതായും പൊലീസ് വ്യക്തമാക്കി.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നോയിഡയിലെ അഡീഷണൽ ഡിസിപി മനീഷ് കുമാർ മിശ്ര പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന അനൂജ് ബറൗളയിലെ താമസക്കാരനാണ്, ഇയാളുടെ ബന്ധുവാണ് നിതിൻ പാൽ. ശനിയാഴ്ച രാത്രി, മരിച്ച മെഹന്ദി ഹസനുമായി അനുജും നിതിനും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് മെഹന്ദി ഹസനെ കത്തികൊണ്ട് ആക്രമിക്കുകയും ശേഷം ബൈക്കിൽ കെട്ടി വലിച്ച് ഗ്രാമത്തിലൂടെ ചുറ്റുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

 

Keywords: Arrested, Video, UP, Crime, Lucknow, Police, CCTV, Hospital, DCP,  Noida, Man Dies After Assaulted; Accused Arrested After Visuals Surface.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia