HC issues notice | മകളുടെ മരണത്തിന് കോവിഡ് വാക്സിൻ നിർമാതാക്കളിൽ നിന്ന് 1000 കോടി രൂപ ആവശ്യപ്പെട്ട് പിതാവിന്റെ ഹർജി; സെറം ഇൻസ്റ്റിറ്റ്യൂട്, ബിൽ ഗേറ്റ്സ് അടക്കമുള്ളവർക്ക് ഹൈകോടതി നോടീസ്
Sep 3, 2022, 11:50 IST
മുംബൈ: (www.kvartha.com) കോവിഡ് വൈറസ് ബാധ തടയുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട് (SII) നിർമിച്ച വാക്സിൻ കോവിഷീൽഡ് ഡോസ് എടുത്തതിന് പിന്നാലെ മഹാരാഷ്ട്രയിൽ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് സമർപിച്ച ഹർജിയിൽ ഫാർമസ്യൂടികൽ കംപനി ഉൾപെടെയുള്ളവർക്ക് ബോംബെ ഹൈക്കോടതി നോടീസ് അയച്ചു. മകളുടെ മരണത്തിന് കാരണം കൊറോണ വൈറസ് പ്രതിരോധ വാക്സിൻ കോവിഷീൽഡാണെന്ന് ആരോപിച്ച് 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിൽ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, കേന്ദ്ര സർകാർ, മഹാരാഷ്ട്ര സർകാർ, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇൻഡ്യ എന്നിവരെയും ഹർജിക്കാരൻ കക്ഷിയാക്കി.
ദിലീപ് ലുനാവത് എന്നയാളാണ് കോടതിയെ സമീപിച്ചത്. തന്റെ മകൾ സ്നേഹൽ ലുനാവത് മെഡികൽ വിദ്യാർഥിനി ആയിരുന്നുവെന്നും ആരോഗ്യ പ്രവർത്തകയായതിനാൽ 2021 ജനുവരി 28ന് നാസികിലെ തന്റെ കോളജിൽ കോവിഷീൽഡ് വാക്സിനെടുക്കാൻ നിർബന്ധിതയായെന്നും ദിലീപ് പറഞ്ഞു. കോവിഷീൽഡ് വാക്സിൻ എടുത്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്നേഹലിന് കടുത്ത തലവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ തലച്ചോറിൽ കട്ടപിടിക്കുന്നതായി ഡോക്ടർമാർ പറഞ്ഞതായി ഹർജിയിൽ പറയുന്നു. 2021 മാർച് ഒന്നിന് സ്നേഹൽ മരിച്ചു. വാക്സിൻ എടുത്തതിന്റെ പാർശ്വഫലമാണ് മരണകാരണമെന്നാണ് ദിലീപിന്റെ വാദം.
ബിൽ ഗേറ്റ്സ് ഫൗൻഡേഷൻ എസ്ഐഐ കംപനിയുമായി സഹകരിച്ചുവെന്നാരോപിച്ചാണ് ബിൽ ഗേറ്റ്സിനെയും കക്ഷി ചേർത്തിരിക്കുന്നത്. ജസ്റ്റിസ് എസ് വി ഗംഗാപൂർവാല, ജസ്റ്റിസ് മാധവ് ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ എല്ലാ പ്രതികൾക്കും നോടീസ് അയച്ചത്. നവംബർ 17ന് കേസ് പരിഗണിക്കും. 2021 ഒക്ടോബർ രണ്ടിന് പ്രതിരോധ കുത്തിവയ്പ്പിനു ശേഷമുള്ള പ്രതികൂല സംഭവങ്ങൾക്കായുള്ള കേന്ദ്ര ഗവൺമെന്റ് കമിറ്റി (എഇഎഫ്ഐ) സമർപിച്ച റിപോർടിനെ അടിസ്ഥാനമാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.