പ്രിയപ്പെട്ടവളെ ഇതുവരെയും ഇത്രനാള്‍ പിരിഞ്ഞിരുന്നിട്ടില്ല; ലോക് ഡൗണ്‍ കാരണം ഭാര്യയെ കാണാനാകാത്തതില്‍ മനംനൊന്ത് യുവാവ് കിടപ്പുമുറിയില്‍ ജീവനൊടുക്കി

 


ലഖ്നൗ: (www.kvartha.com 09.04.2020) ലോക് ഡൗണ്‍ കാരണം ഭാര്യയെ പിരിഞ്ഞിരിക്കേണ്ടി വന്നതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് ഗോണ്ട ജില്ലയിലെ രാധാഖുണ്ഡ് സ്വദേശി രാകേഷ് സോണി(32)യാണ് ആത്മഹത്യ ചെയ്തത്. രാജ്യം അടച്ചു പൂട്ടുന്നതിന് മുന്‍പ് ഭാര്യ അവരുടെ വീട്ടില്‍ പോയതോടെ നിയന്ത്രണം വന്നപ്പോള്‍ തിരിച്ച് വരാന്‍ പറ്റാത്ത സ്ഥിതിയായി. ഇതില്‍ വിഷമിച്ചാണ് യുവാവ് കടുകൈ ചെയ്തത്.

പ്രിയപ്പെട്ടവളെ ഇതുവരെയും ഇത്രനാള്‍ പിരിഞ്ഞിരുന്നിട്ടില്ല; ലോക് ഡൗണ്‍ കാരണം ഭാര്യയെ കാണാനാകാത്തതില്‍ മനംനൊന്ത് യുവാവ് കിടപ്പുമുറിയില്‍ ജീവനൊടുക്കി

കഴിഞ്ഞ ദിവസമാണ് രാകേഷിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി പിരിഞ്ഞിരിക്കേണ്ടി വന്നതിലെ വിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് രാകേഷിന്റെ ഭാര്യ അവരുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. രാജ്യവ്യാപക ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ക്ക് ഭര്‍ത്താവിന്റെ അടുക്കലേക്ക് തിരിച്ചെത്താനായില്ല. തുടര്‍ന്ന് ഇത്രയും ദിവസം ഭാര്യയെ പിരിഞ്ഞിരിക്കേണ്ടിവന്നതില്‍ രാകേഷ് കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

Keywords:  News, National, Lucknow, Wife, Husband, Suicide, Love, Police, Lockdown, Man commits suicide as he missed wife in Lockdown 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia