Selfie | സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വിശാഖപട്ടണത്തുനിന്നും സെകന്തരാബാദിലേക്കുള്ള ട്രെയിനില്‍ കഴിഞ്ഞദിവസമാണ് സംഭവം. ട്രെയിന്‍ രാജമുന്ദ്രിയില്‍ എത്തിയപ്പോള്‍ ഫോടോ എടുക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ കയറിയത്. എന്നാല്‍ ഇയാള്‍ കയറിയതും ട്രെയിനിന്റെ ഓടോമാറ്റിക് വാതില്‍ ഉടനെ അടഞ്ഞു.
Aster mims 04/11/2022

Selfie | സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറല്‍

ഇതോടെ യുവാവിന് പുറത്തിറങ്ങാന്‍ കഴിയാതെയായി. പുറത്തിറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ട്രെയിനിന്റെ വാതില്‍ തുറക്കാന്‍ യുവാവ് ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതോടെ അടുത്ത സ്റ്റോപ് ആയ വിജയവാഡ വരെ യുവാവിന് ട്രെയിനില്‍ ഇരിക്കേണ്ട ഗതികേട് വന്നു. 159 കിലോമീറ്ററാണ് രാജമുന്ദ്രിയില്‍നിന്ന് വിജയവാഡയിലേക്കുള്ള ദൂരം. ഇതിനിടെ ടികറ്റ് എടുക്കാത്തതിന് യുവാവിന് ടികറ്റ് മാസ്റ്ററുടെ വഴക്കും കേള്‍ക്കേണ്ടി വന്നു.

ട്രെയിനില്‍ കുടുങ്ങിയ യുവാവും ടികറ്റ് മാസ്റ്ററുമായുള്ള സംഭാഷണവും വൈറലായിട്ടുണ്ട്. 'എന്തിനാണ് നിങ്ങള്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായി ട്രെയിനിനുള്ളില്‍ കയറിയത്? നിങ്ങള്‍ എന്താണ് ചെയ്തത് എന്നതിനെകുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? ഈ വാതില്‍ ഇനി ആറു മണിക്കൂര്‍ നിങ്ങള്‍ക്ക് തുറക്കാനാകില്ല. ഇനി വിജയവാഡയിലാണ് അടുത്ത സ്റ്റോപ്. അതുവരെ യാത്ര ആസ്വദിക്കുക.' എന്നാണ് ടികറ്റ് മാസ്റ്റര്‍ പറയുന്നത്.

Keywords: Man boards Vande Bharat for selfie in Andhra Pradesh, gets locked, Hyderabad, News, Train, Social Media, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia