Attacked | 'അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ തയാറാകാതിരുന്ന ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ'; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

 


ADVERTISEMENT

റാണിപേട്ട്: (www.kvartha.com) അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ തയാറാകാതിരുന്ന ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച വെള്ളമൊഴിച്ചതായി പരാതി. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലാണ് സംഭവം. 

റാണിപേട്ട് ബനവരത്തിനു സമീപം താമസിക്കുന്ന തങ്കരാജ് എന്ന മുപ്പത്തിരണ്ടുകാരനെയാണ് ഭാര്യ പ്രിയ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിച്ചു പൊള്ളിച്ചതെന്നാണ് പരാതി. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster_MIMS


Attacked | 'അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ തയാറാകാതിരുന്ന ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ'; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

സംഭവത്തെ കുറിച്ച് ബനവരം പൊലീസ് പറയുന്നത്:

ഒരു കംപനിയില്‍ ജീവനക്കാരനാണ് തങ്കരാജ്. രണ്ട് മക്കളുടെ പിതാവായ തങ്കരാജിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വിവരം അറിഞ്ഞതുമുതല്‍, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പ്രിയ പലതവണ ഇയാള്‍ക്ക് മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഭാര്യ പറയുന്നത് അനുസരിക്കാന്‍ തങ്കരാജ് തയാറായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുവരും പരസ്പരം വഴക്കിട്ടു.

അന്ന് വൈകിട്ട് ഭര്‍ത്താവ് ഉറങ്ങിയശേഷം ഭാര്യ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നല്ല ഉറക്കത്തിലായിരുന്ന ഭര്‍ത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യ ഭാഗങ്ങളില്‍ ഒഴിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. വേദനകൊണ്ടു പുളഞ്ഞ യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

അവിടെ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം യുവാവിനെ വെല്ലൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ സ്വകാര്യ ഭാഗത്ത് 50 ശതമാനം പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ഭാര്യ പ്രിയയ്‌ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: Man Attacked: Case Against Woman, Chennai, News, Local News, Complaint, Police, Attack, Injured, Hospital, Treatment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia