Allegation | ബസിനുള്ളില്‍ പെണ്‍കുട്ടിയെ നോക്കി മുന്നില്‍വച്ച് സ്വയംഭോഗം ചെയ്‌തെന്ന് ആരോപണം; യാത്രക്കാര്‍ പിടികൂടിയപ്പോള്‍ പൊട്ടിക്കരഞ്ഞ് കാലുപിടിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഡിടിസി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) നഗരത്തില്‍ ബസിനുള്ളില്‍ പെണ്‍കുട്ടിയെ നോക്കി മുന്നില്‍വച്ച് യുവാവ് സ്വയംഭോഗം ചെയ്‌തെന്ന് ആരോപണം. യാത്രക്കാര്‍ പിടികൂടിയതോടെ യുവാവ് പൊട്ടിക്കരഞ്ഞ് കാലുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 

ബസില്‍ പെണ്‍കുട്ടിയുടെ മുന്നില്‍ ഒരാള്‍ സ്വയംഭോഗം ചെയ്‌തെന്ന് ഡെല്‍ഹി ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (ഡിടിസി) ഉദ്യോഗസ്ഥന്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ആരോപിച്ചു. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രോഹിണി ഏരിയയിലാണ് അമ്പരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഡിടിസി ബസില്‍ യാത്ര ചെയ്യവേ യുവാവ് പെണ്‍കുട്ടിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തു. എന്നാല്‍, പെണ്‍കുട്ടി ശബ്ദുമയര്‍ത്തിയതിനെ തുടര്‍ന്ന് ബസ് ജീവനക്കാരന്റെ നേതൃത്വത്തില്‍ യുവാവിനെ പിടികൂടി. പിടിയിലായെന്ന് വ്യക്തമായതോടെ രക്ഷപ്പെടാനായി പ്രതി കരഞ്ഞ് കാലുപിടിക്കുന്ന ദൃശ്യങ്ങള്‍ ഡിടിസി പുറത്ത് വിട്ടിട്ടുണ്ട്. 

Allegation | ബസിനുള്ളില്‍ പെണ്‍കുട്ടിയെ നോക്കി മുന്നില്‍വച്ച് സ്വയംഭോഗം ചെയ്‌തെന്ന് ആരോപണം; യാത്രക്കാര്‍ പിടികൂടിയപ്പോള്‍ പൊട്ടിക്കരഞ്ഞ് കാലുപിടിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഡിടിസി


ബിഹാര്‍ സ്വദേശിയായ പ്രതിയെ പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ പരാതിയൊന്നും നല്‍കാത്തതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്ച സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നോര്‍ത് രോഹിണി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുമന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊഴി രേഖപ്പെടുത്തുന്നതിനും പരാതി നല്‍കുന്നതിനുമായി പെണ്‍കുട്ടിയെ ബന്ധപ്പെട്ടെങ്കിലും ഇവര്‍ സമ്മതിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. 

Aster mims 04/11/2022
Keywords:  News,National,India,New Delhi,Local-News,Transport,Travel,Passenger,Complaint, Allegation,Abuse,Youth,Social-Media,Video,Police, Man assaulted girl on Delhi bus, bursts into tears when caught
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia