എട്ടുവയസുകാരിയെ പിതാവ് പീഡിപ്പിക്കുന്നത് നേരില്‍ കണ്ടത് മകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ( www.kvartha.com 10.07.2017) പിതാവിന്റെ ലൈംഗിക അതിക്രമത്തിന് ദൃക്‌സാക്ഷിയായത് സ്വന്തം മകള്‍. മധ്യഡല്‍ഹിയിലെ കമല മാര്‍ക്കറ്റിന് സമീപം ഒരു പാര്‍ക്കില്‍ പിതാവ് എട്ടു വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്നത് സംഭവസ്ഥലത്തിന് ഏതാനും മീറ്ററുകള്‍ അകലെ കളിച്ചുകൊണ്ടിരുന്ന മകള്‍ കാണുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

എട്ടുവയസുകാരിയെ പിതാവ് പീഡിപ്പിക്കുന്നത് നേരില്‍ കണ്ടത് മകള്‍

വിഭാര്യനായ പ്രതി ഡല്‍ഹി കമല മാര്‍ക്കറ്റിന് സമീപം തന്റെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. സമീപത്തെ ഒരു പൊതു ശൗചാലയത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സംഭവ ദിവസം മകള്‍ക്കൊപ്പം പാര്‍ക്കിലെത്തിയ ഇയാള്‍ എട്ടുവയസുള്ള ഒരു പെണ്‍കുട്ടിയെ സമീപത്തെ ഉപയോഗ്യ ശൂന്യമായ ജിമ്മിലേക്ക് കൊണ്ടുവന്ന് തന്റെ വിരലുകള്‍ ഉപയോഗിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ ഇയാളുടെ മകള്‍ സംഭവം നേരില്‍ കാണുകയായിരുന്നുവെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വീട്ടിലെത്തിയ കുട്ടി കരയുന്നതുകണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയോട് കാരണം ചോദിക്കുകയും കുട്ടി മുഴുവന്‍ കാര്യങ്ങലും തുറന്നു പറയുകയും ചെയ്തതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കി. പിതാവ് കുറ്റം ചെയ്യുന്നത് കണ്ടു നിന്നതിനാല്‍ പെണ്‍കുട്ടിയെയും കൗണ്‍സിലിങ്ങിന് വിധേയയാക്കി. കുറ്റാരോപിതന്റെ മകള്‍ അച്ഛനെതിരെ ഇതുവരെ മൊഴി നല്‍കിയിട്ടില്ലെങ്കിലും, കേസില്‍ സാക്ഷിയാകാനുള്ള സാധ്യതയുണ്ടോ എന്ന് അന്വേഷിക്കാന്‍ പോലീസ് കാത്തിരിക്കുകയാണ്.

Summary: A man allegedly assaulted an eight-year-old girl on Saturday in a public park in central Delhi’s Kamla Market while his own teenage daughter was playing a few metres away, police said. The victim has been medically examined and counselled by experts, said police. The daughter of the accused too is likely to be counselled as she is believed to have witnessed the crime allegedly committed by her father.

Keywords: Assault, Molestation attempt, Daughter, Father, Child, Girl, New Delhi, Case, Police, Complaint, Parents, News, Abuse
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia