Arrested | 'ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്താനായി കൊണ്ടുവന്ന 8 കിലോ കഞ്ചാവുമായി യുവാവ് തേനിയില്‍ അറസ്റ്റില്‍'
Apr 22, 2023, 23:18 IST
തേനി: (www.kvartha.com) ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്താനായി കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി യുവാവ് തേനിയില്‍ അറസ്റ്റില്‍. ഉത്തമപാളയത്തിന് സമീപം നിതീഷ് കുമാര്‍(22) എന്നയാളാണ് അറസ്റ്റിലായത്
പതിവായി തേനി വഴി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തേനി നാര്‍കോടിക് ഇന്റലിജന്‍സ് യൂനിറ്റിലെ സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ രാജയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബസില്‍ നിന്നും ഒരു യുവാവ് കയ്യില്‍ ബാഗുമായി ചാടിയിറങ്ങുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ പിടികൂടി പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ നിതീഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു.
തുടര്‍ന്ന് യുവാവിനെ പിടികൂടി പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ നിതീഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു.
Keywords: Man Arrested with Ganja, Chennai, News, Ganga, Drugs, Police, Arrested, Court, Remanded, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.