Arrested | ബൈകിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്തുവെന്ന കേസില്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍; കണ്ടെടുത്തത് ഏഴര പവന്‍
Feb 4, 2024, 11:21 IST
പൊള്ളാച്ചി:(KVARTHA) ബൈകിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്തുവെന്ന കേസില്‍ തമിഴ്‌നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. തട്ടിയെടുത്ത ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ശബരിഗിരിയാണു (41) പിടിയിലായത്. പൊള്ളാച്ചി ഓഫിസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി അവധിയിലായിരുന്നു.
മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ നാലു പവന്‍ മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ രണ്ടു പവന്‍ മാല, ഒന്നര പവന്‍ വരുന്ന മറ്റു സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്ന കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

അന്‍പതോളം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ശാന്തി തിയറ്ററിനു പിന്‍വശത്ത് ഓയില്‍ കാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ആനമല ഡി എസ് പി ഓഫിസില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് ഇയാളുടെ ഭാര്യ. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Man Arrested In Theft Case, Chennai, News, Arrested, Theft, Gold, Police Constable, Court, Remand, National News.
Keywords: Man Arrested In Theft Case, Chennai, News, Arrested, Theft, Gold, Police Constable, Court, Remand, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.