Arrested | സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ലഖിസാരായ് സ്വദേശിയായ ബിപിന് കുമാര്‍ സിംഗ് ആണ് രാജസ്താന്‍ പൊലീസിന്റെ പിടിയിലായത്. 

Arrested | സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി; ബിഹാര്‍ സ്വദേശി അറസ്റ്റില്‍


രാജസ്താന്‍ സ്വദേശിയായ ലത ശര്‍മ്മ എന്നയാളുടെ പരാതിയിലാണ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയത്. ട്വിറ്ററില്‍ പ്രചരിപ്പിച്ച വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് മാറ്റി. മാര്‍ച് 14 വരെ റിമാന്‍ഡ് ചെയ്തതായി അമിത് കുമാര്‍ എസ്പി പ്രതാപ്ഗഢ് അറിയിച്ചു.

Keywords:  News, National, India, Case, Complaint, Congress, Sonia Gandhi, Social-Media, Arrested, Accused, Prison, Man Arrested In Rajasthan For Sharing 'Morphed' Video Of Sonia Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia