Arrested | നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് യുവാവിന്റെ ക്രൂരത; അയല്‍ക്കാര്‍ കണ്ടതോടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു; ഒടുവില്‍ സംഭവിച്ചത്
Oct 27, 2023, 13:35 IST
നോയിഡ: (KVARTHA) നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ക്രൂരമായ സംഭവം നടന്നത്. മഥുര സ്വദേശിയായ 28 കാരന്‍ സോന്‍വീറാണ് അറസ്റ്റിലായത്. ബലാത്സംഗം ചെയ്യുന്നത് അയല്‍ക്കാര്‍ കണ്ടതോടെ ഇയാള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് നായയെ താഴേക്ക് എറിയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരത (മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ 1960ലെ നിയമം), പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം (സെക്ഷന്‍ 377) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഗുരുതരമായി പരുക്കേറ്റ നായ ഇപ്പോള്‍ ചികിത്സയിലാണ്. നായയുടെ കഴുത്തില്‍ കോളറുണ്ടായിരുന്നു. ആരാണ് നായയുടെ ഉടമസ്ഥനെന്ന് വ്യക്തമല്ല.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സോന്‍വീര്‍ ഗ്രേറ്റര്‍ നോയിഡയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇയാള്‍ നായയെ തെരുവില്‍ നിന്ന് പിടികൂടി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു.
അയല്‍ക്കാരായ ദമ്പതികള്‍ സംഭവം ശ്രദ്ധിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെ ആള്‍ക്കൂട്ടം തടിച്ചുകൂടി. ജനക്കൂട്ടത്തെ കണ്ടതോടെ സോന്‍വീര്‍ നായയെ മൂന്നാമത്തെ നിലയില്‍ കൊണ്ടുപോയി താഴേക്ക് എറിയുകയായിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസെത്തി സോന്‍വീറിനെ അറസ്റ്റ് ചെയ്തു.
ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കംപനിയിലെ ജീവനക്കാരനാണ് സോന്‍വീര്‍. സംഭവ സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് ബേട്ട പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ വിനോദ് കുമാര്‍ മിശ്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.
വിഷയം ശ്രദ്ധയില്‍പ്പെട്ട ഡെല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ സമൂഹ മാധ്യമമായ എക്‌സില്‍ പ്രതികരിച്ചത് ഇങ്ങനെ:
ഇത്തരക്കാര്‍ എല്ലാ പരിധികളും ലംഘിക്കുന്നു. വെറുപ്പുളവാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് സ്വയം മനുഷ്യരെന്ന് അവകാശപ്പെടാന്‍ എന്ത് അവകാശം?' എന്നായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം.

Keywords: Man arrested in Greater Noida for abusing dog, throwing her from 3rd floor, Noida, News, Arrested, Police, Molestation, Neighbour, Couple, Natives, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.