Arrested | 'ജോലി സ്ഥലത്തെ യുവതിയുമായുള്ള അടുപ്പം എതിര്‍ത്തു'; ഭാര്യയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
                                                 Dec 14, 2023, 14:21 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ചികമംഗ്ലൂരു: (KVARTHA) ജോലി സ്ഥലത്തെ യുവതിയുമായുള്ള അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്നു യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.   
 
സംഭവത്തെ കുറിച്ച് ഗോണിബീഡു പൊലീസ് പറയുന്നത്:
 
ശ്വേത സ്വയം സിറിന്ജ് ഉപയോഗിച്ച് വിഷം കുത്തിവച്ച് മരിക്കുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ദര്ശന് ശ്രമിച്ചിരുന്നു. ശ്വേതയ്ക്കു ഹൃദയാഘാതം ഉണ്ടായതായും ബന്ധുക്കളോട് പറഞ്ഞു. എന്നാല്‍ മകളുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ വരുന്നതിനു മുമ്പുതന്നെ ശ്വേതയുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്രമിച്ചതും ബന്ധുക്കളുടെ സംശയം വര്‍ധിപ്പിച്ചു.
 
ഹൃദയാഘാതത്തെ തുടര്‍ന്നല്ല മരണമെന്നു പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ വ്യക്തമായി. തുടര്‍ന്നു ദര്‍ശനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തുവന്നത്. ശ്വേതയെ കൊന്നതാണെന്നു പ്രതി സമ്മതിച്ചു. കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്.
 
ഇതിനിടെ ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്ശന് അടുപ്പത്തിലായതോടെ വഴക്ക് പതിവായി. ഒടുവില്‍ യുവതിയെ വിളിച്ച് ദര്‍ശനുമായുള്ള ബന്ധം തുടരരുതെന്നു ശ്വേത മുന്നറിയിപ്പ് നല്കി. ഇതോടെ രോഷാകുലനായ ദര്ശന് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. റാഗിയുണ്ടയില്‍ സയനൈഡ് ചേര്‍ത്തു ശ്വേതയ്ക്കു നല്‍കുകയായിരുന്നുവെന്നും ഇതു കഴിച്ചാണ് യുവതി മരിച്ചതെന്നും ദര്ശന് സമ്മതിച്ചിട്ടുണ്ട്.
 
Keywords: Man Arrested For Murder Case, Karnataka, Chikmagalur, News, Arrested, Murder Case, Complaint, Postmortem Report, Allegation, Police, National News.
 
  കര്‍ണാടകയിലെ ചികമംഗ്ലൂരു ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ദേവവൃന്ദ ഗ്രാമത്തിലെ വസതിയില്‍ ശ്വേത എന്ന യുവതി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് ദര്ശന് കുറ്റക്കാരനെന്ന് കണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 
 സംഭവത്തെ കുറിച്ച് ഗോണിബീഡു പൊലീസ് പറയുന്നത്:
ശ്വേത സ്വയം സിറിന്ജ് ഉപയോഗിച്ച് വിഷം കുത്തിവച്ച് മരിക്കുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ദര്ശന് ശ്രമിച്ചിരുന്നു. ശ്വേതയ്ക്കു ഹൃദയാഘാതം ഉണ്ടായതായും ബന്ധുക്കളോട് പറഞ്ഞു. എന്നാല്‍ മകളുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ വരുന്നതിനു മുമ്പുതന്നെ ശ്വേതയുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്രമിച്ചതും ബന്ധുക്കളുടെ സംശയം വര്‍ധിപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നല്ല മരണമെന്നു പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ വ്യക്തമായി. തുടര്‍ന്നു ദര്‍ശനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തുവന്നത്. ശ്വേതയെ കൊന്നതാണെന്നു പ്രതി സമ്മതിച്ചു. കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്.
ഇതിനിടെ ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്ശന് അടുപ്പത്തിലായതോടെ വഴക്ക് പതിവായി. ഒടുവില്‍ യുവതിയെ വിളിച്ച് ദര്‍ശനുമായുള്ള ബന്ധം തുടരരുതെന്നു ശ്വേത മുന്നറിയിപ്പ് നല്കി. ഇതോടെ രോഷാകുലനായ ദര്ശന് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. റാഗിയുണ്ടയില്‍ സയനൈഡ് ചേര്‍ത്തു ശ്വേതയ്ക്കു നല്‍കുകയായിരുന്നുവെന്നും ഇതു കഴിച്ചാണ് യുവതി മരിച്ചതെന്നും ദര്ശന് സമ്മതിച്ചിട്ടുണ്ട്.
Keywords: Man Arrested For Murder Case, Karnataka, Chikmagalur, News, Arrested, Murder Case, Complaint, Postmortem Report, Allegation, Police, National News.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.